കെവിന്‍ വധം: പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി; കെവിന്റെത് കൊലപാതകംതന്നെയെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഐ .ജി വിജയ് സാഖറെ

കെവിനെ വധിക്കുന്നതിന് പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. പ്രതികള്‍ ഉപയോഗിച്ച നാല് വാളുകളാണ് തെളിവെടുപ്പിനിടെ കണ്ടെത്തിയത്. കേസില്‍ പ്രതിയായ വിഷ്ണുവിന്റെ വീട്ടില്‍ നിന്നാണ് വാളുകള്‍ അന്വേഷണ സംഘം കണ്ടെത്തിയത്.
അതേസമയം, കെവിന്റെത് കൊലപാതകമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഐ .ജി വിജയ് സാഖറെ പറഞ്ഞു. തെളിവെടുപ്പിനായി പ്രതികളെ ചാലിയേക്കരയില്‍ എത്തിച്ചപ്പോഴായിരുന്നു ഐ.ജിയുടെ പ്രതികരണം. ശാസ്ത്രീയാന്വേഷണമാണ് നടക്കുന്നതെന്നും സാഖറെ പറഞ്ഞു.
പ്രതികളെ ചാലിയേക്കരയില്‍ എത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. നാല് പ്രതികളെയാണ് തെളിവെടുപ്പിന് കൊണ്ടു വന്നത്. ഒരാളെ കെവിന്റെ മൃതദേഹം കണ്ടെത്തിയ തോട്ടിലിറക്കിയും തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനായി കേസ് അന്വേഷണത്തിന്റെ ഭാഗമായി സംഭവം പുരനാവിഷ്കരിക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെ, കെവിനെ റോഡില്‍ നിന്ന് താഴേക്ക് തള്ളിയിട്ടെന്ന് പ്രതികളായ നിയാസും റിയാസും പറഞ്ഞു. കെവിന്‍ അവശനായിരുന്നുവെന്നും ഉരുണ്ട് താഴേക്ക് പോയെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha





















