Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കൊന്നുകളഞ്ഞല്ലോ നിങ്ങള്‍ എന്റെ പൊന്നുചേട്ടനെ....അമൃത ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥക്കെതിരെ ഒരു സഹോദരിയുടെ തുറന്ന കുറിപ്പ്

03 JUNE 2018 09:23 PM IST
മലയാളി വാര്‍ത്ത

ആശുപത്രികളോ അതോ ആളെക്കൊല്ലി കേന്ദ്രങ്ങളോ. എന്റെ സഹോദരന്‍ മരിച്ചത് ഡോക്ടറുടെ അനാസ്ഥ കൊണ്ടുമാത്രം, ഇനിയാരും ഇങ്ങനെ വേദനിക്കാനിടയാകരുത്, അമൃത ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലംമരണപ്പെട്ട യുവാവിന്റെ സഹോദരിയുടെ കുറിപ്പ് വൈറലാകുന്നു.

എഴുതാണോ വേണ്ടയോ എന്നു ഒരുപാട് ആലോചിച്ചു.... ഇനി ഒരു കുടുംബവും കരയരുതെന്നു ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതുകൊണ് എഴുതുന്നു.....എന്റെ സഹോദരന്‍ സൂരജ് കൃഷ്ണ എസ് നായര്‍ ഇ കഴിഞ്ഞ മെയ് 13 നു അമതൃത ആശുപത്രിയില്‍
ചികത്സയിലിരിക്കെ മരണപെട്ടു.... മരണകാരണം കാര്‍ഡിയാക്ക് ആറസ്റ്റ് ആയിരുന്നു.. എന്നാല്‍ ഇ കാര്‍ഡിയാക് പ്രോബ്ലം പെട്ടന്ന് ഒരു ദിവസം എങ്ങനെ ഉണ്ടായി എന്നത് എല്ലാവരും അറിയണം എന്നു തോന്നിയതാണ് ഇങ്ങനൊരു പോസ്റ്റ് ഇടാന്‍ ഉണ്ടായ കാരണം..
ഡോക്ടര്‍ മാരെ അമിതമായി വിശ്വസിച് അവരുടെ ചിലകത്സാ പിഴവുമൂലം മരണം ഏറ്റു വാങ്ങേണ്ടി വന്ന 25 കാരന്‍... ട്യൂമര്‍ എന്ന രോഗം അതിന്റെ ആദ്യ സ്‌റ്റേജ് എന്നു പോലും പറയാന്‍ കഴിയാത്ത.. എല്ലാ ഡോക്ടര്‍ മാരും ഒരേപോലെ 100% നിസാരം എന്നു ഉറപ്പു നല്‍കിയ രൂപത്തില്‍ എന്റെ സഹോദരനെയും ബാധിച്ചിരുന്നു. ഡോക്ടര്‍മാര്‍ നല്‍കിയ ഉറപ്പ് കൂടാതെ തനിക്ക് ഒരു കുഴപ്പവും ഇല്ല എന്ന ഏട്ടന്റെ ആത്മവിശ്വാസം കഴിഞ്ഞ ഇ 4 മാസവും ഞങ്ങളെ മുന്നോട്ടു നയിച്ചു.. ഓപ്പറേഷന്‍ പോലും വേണ്ടിവരില്ല 
കീമോതെറാപ്പിചെയ്താല്‍ മാറുന്ന അസുഖമേ ഒള്ളു എന്നു പറഞ്ഞപ്പോള്‍ നമ്മള്‍ ആ ചികത്സക്കുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചു... കീമോചെയുമ്പോള്‍ സൈഡ് എഫക്ട്‌സ് എന്തെങ്കിലും ഉണ്ടോ എന്നു ചോദിച്ചപ്പോഴും ലഭിച്ച മറുപടി മുടി പോകും എന്നുള്ളത് മാത്രം ആയിരുന്നു....4 കീമോ ആയിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം.... 3 കീമോ കഴിഞ്ഞപ്പോഴേക്കും ചെസ്റ്റ് പെയിന്‍ ഉള്ളതായി പറഞ്ഞു... ഡോക്ടറോട് പറഞ്ഞപ്പോള്‍ ലഭിച്ച മറുപടി അതു ഗ്യാസിന്റെ ആണ്... അവനു പേടി കാരണം ഓരോന്നു തോന്നുന്നതാണ് എന്നാണ്... അന്നും ഏട്ടന്‍ പറഞ്ഞു എനിക്ക് എന്തിനാ പേടി വേദന ഉണ്ടെന്നു പറഞ്ഞത് സത്യമാണ്... ആ വാക്കുകള്‍ ഡോക്‌ടേഴ്‌സ് നിര്‍ദാക്ഷണ്യം തട്ടിക്കളഞ്ഞു.... പിന്നീടും പലതവണ വേദന ആവര്തിച്ചപ്പോഴും ലഭിച്ച മറുപടികു മാറ്റം ഉണ്ടായിരുന്നില്ല.... കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചുമച്ചു തുപ്പിയതില്‍ ചോരയുടെ അംശം കണ്ടു അതു ഡോക്ടറോട് പറഞ്ഞു ചുമച്ചു തുപ്പിയാല്‍ അതിപ്പോ നീ ആയാലും ഞാന്‍ ആയാലും ചോര ഒകെ കാണും നീ ഒന്നു പേടിക്കാതെ ചുമ്മാ ഇരി സൂരജെ എന്നു പറഞ്ഞു കളിയാക്കി ചിരിച്ചിട്ട് പോയി.... ഡോക്ടര്‍ പറയുന്നത് സത്യമായിരിക്കും എന്നു ചിന്തിക്കുന്ന ഏതൊരു സാധാരണകാരനെയും പോലെ ചിന്തിക്കാനേ ഞങ്ങക്കും സാധിച്ചൊള്ളു.... ദിവസങ്ങള്‍ പലതായിട്ടും ചോരയുടെ അംശം അങ്ങനെ തുടര്‍ന്നു... എന്തിനും ഏതിനും ന്യായീകരണ വാദം തുടര്‍ന്നു ഡോക്ടര്‍മാരും..

ഒരു മാസത്തോളം വേദന പറഞ്ഞിട്ടും എല്ലാംആണെന്നു പറഞ്ഞു തള്ളിയപ്പോഴും സാദാരണകാരന്റെ യുക്തിക്കു അമൃത പോലൊരു വലിയ ഹോസ്പിറ്റലിലെ ഡോക്ടര്‍ പറഞ്ഞത് ശെരിയാണെന്നു ചിന്തിക്കാനേ സാധിച്ചൊള്ളു... ഇ വേദനകള്‍ക് ഇടയിലും ഒരുപാട് സ്വപ്നങ്ങള്‍ കണ്ടു അതിലേക്കു വേണ്ടി പലതും ചെയ്തു....... ചികത്സക് അവസാനം സിടി സ്‌കാന്‍ ചെയ്തു നോക്കാന്‍ പോയ ദിവസം എന്നും കാണാറുള്ള ഡോക്ടര്‍ ഇല്ലാത്തതിന്റെ പേരില്‍ അവിടുത്തെ ഒരു ജൂണിയര്‍ ഡോക്ടറെ കണ്ടു.... വേദനയെ പറ്റി പറഞ്ഞ ഉടനെ അദ്ദേഹം പറഞ്ഞത് അങ്ങനൊരു വേദന വരാന്‍ പാടില്ലാലോ... സീനിയര്‍ ഡോക്ടറോട് ഇതിനെ പറ്റി പറഞ്ഞിരുന്നില്ലേ എന്നു.... ഒരു മാസത്തില്‍ ഏറെ ആയി താന്‍ പറഞ്ഞിട്ടും സീനിയര്‍ ഡോക്ടര്‍ ശ്രദ്ധിച്ചില്ല എന്നു പറഞ്ഞപ്പോള്‍ എത്രയും വേഗം ചെസ്റ്റിന്റെ സിടി സ്‌കാന്‍ അടുക്കാന്‍ നിര്‍ദേശിച്ചു..... സിടി സ്‌കാന്‍ റിപ്പോര്‍ട്ടില്‍ കാണുന്നു ബ്ലോക്ക് ഉണ്ടെന്ന്.... അതിന്റെ കാരണം ചോദിച്ചപ്പോള്‍ പറഞ്ഞത് കീമോ ചെയുന്ന ആളുകളില്‍ 100ഇല്‍ ഒരാള്‍ക്ക് ഇങ്ങനെ വരാം എന്നു..... ഇത് അറിയാമെങ്കില്‍ എന്ത് കൊണ്ട് ആ ഒരാള്‍ എന്റെ ഏട്ടനായിക്കൂടാ എന്നു ഇവര്‍ ചിന്തിച്ചില്ല... എന്തുകൊണ്ട് ഇത്രയും ലക്ഷണങ്ങള്‍ കാണിച്ചിട്ടും അതിനു ചികല്‌സിച്ചില്ല........അവിടെയും അവര്‍ ബ്ലോക്കിനെ നിസാരവത്കരിച്ചു.... ഇത് ഒരു ആഴ്ച ചെറിയ രണ്ടു ഇന്‍ജക്ഷന്‍ എടുത്താല്‍ മാറാവുന്നതേ ഒള്ളു പേടിക്കണ്ട കാര്യങ്ങള്‍ ഒന്നുമില്ല.... ഇന്‍ജക്ഷന്‍ നിസാര വിലയുടേതാണ് എന്നു പറഞ്ഞിരുന്നതുകൊണ്ട് ഒരുപാട് പണം നമ്മളും കരുതിയിരുന്നില്ല..... പിന്നീട് സംഭവിച്ചതെല്ലാം പെട്ടന്നായിരുന്നു... നിസാരമെന്നു പറഞ്ഞ ഇന്‍ജക്ഷന്‍ നിമിഷങ്ങള്‍ക്കകം വലുതായി.. കാലില്‍ നിന്നും ചെസ്റ്റിലേക് ബ്ലോക്ക് കേറിയതാണ് എന്നു കാര്‍ഡിയാക്കിലെ ഡോക്‌ടേഴ്‌സ് പറഞ്ഞു..... വേദന ഉണ്ടെന്നു പറഞ്ഞപ്പോള്‍ തന്നെ വേണ്ട ചികത്സ നല്കിയിരുനെങ്കില്‍ കാലിലെ മാറ്റമായിരുന്ന അസുഖത്തെ ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലം മരണത്തിലേക്ക് നയിച്ച ഒന്നാക്കി..

പെട്ടന്ന് സിസിയു ലേക്ക് മാറ്റണം ഇന്‍ജക്ഷന്‍ എടുക്കണം.. വില കുറഞ്ഞ ഇന്‍ജക്ഷന് നു സൈഡ് എഫക്ട് ഒരുപാടുണ്ട് വില കൂടിയ ഇന്‍ജക്ഷന്‍ എടുത്താല്‍ കുഴപ്പം ഒന്നും വരില്ലെന്നു പറഞ്ഞപ്പോള്‍ എന്ന വിലകൂടിയ ഇന്‍ജക്ഷന്‍ മതി എങ്ങനെ എങ്കിലും ഏട്ടനെ രക്ഷിച്ചാല്‍ മതിയെന്നും പറഞ്ഞു. .പണം കെട്ടാന്‍ താമസിച്ചു എന്നു പറഞ്ഞു മണിക്കൂറുകള്‍ ചികിത്സ നിഷേധിച്ചു.... രണ്ടു ദിവസം ബിപി ഡൗണ്‍ ആയി തന്നെ തുടര്‍ന്നു.. അതില്‍ നിന്നെല്ലാം ശനി ആഴ്ച മാറ്റം വരികെയും തികച്ചും നോര്‍മല്‍ ആവുകയും ചെയ്തു... ചെസ്റ്റ് ഇന്‍ഫെക്ഷന്‍ ഉണ്ട് അതിനുള്ള മരുന്നുകള്‍ ഉടനെ ആരംഭിക്കും എന്നും ഡോക്ടര്‍സ് പറഞ്ഞു.. രാത്രി 10 മണിയോടെ ഏട്ടനെ കേറി കാണുകയും സംസാരിക്കുകയും ചെയ്തു... ഞായറാഴ്ച വാര്‍ഡിലേക് മാറ്റേണ്ട ഡോക്ടര്‍ മാര്‍ കുറവാണു തിങ്കളാഴ്ച വാര്‍ഡിലേക് മാറ്റാം എന്നു പറഞ്ഞിട്ട് 10:15 ഓടെ എല്ലാം തകിടം മറിഞ്ഞു.... വെന്റിലേറ്റര്‍ ലേക്ക് മാറ്റി ശ്വാസ തടസം വന്നു എന്നു പറഞ്ഞു.... കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കൂട്ടത്തില്‍ ആണുങ്ങള്‍ ഇല്ലേ അവരോടു സംസാരിക്കണമ് എന്നു ഡോക്ടര്‍ പറഞ്ഞു... ആ ഡോക്ടറുടെ കാലില്‍ വീണു കരഞ്ഞു ചോദിച്ചു എന്താ എട്ടന് പറ്റിയതെന്... മറുപടി പറഞ്ഞില്ലെന്നു മാത്രമല്ല ആ കാലു പിറകോട്ടു വലിച്ചിട്ടു അയാള്‍ സിസിയു റൂമില്‍ കേറി ഡോര്‍ ലോക്ക് ചെയ്തു.... ഇറങ്ങി വന്ന സിസ്‌റ്റേഴ്‌സ് തമ്മില്‍ മരിച്ചു എന്നു പറയുന്നത് കേട്ടപ്പോഴും അതു സംഭവിക്കല്ലേ എന്നു പ്രാര്തിച്ചു... കേറി കണ്ടോ എന്നു പറഞ്ഞപ്പോള്‍ ഒന്നും സംഭവിച്ചിട്ടുണ്ടാവല്ലേ എന്നു കരഞ്ഞു കാണാന്‍ ചെന്നു... അമ്മ ഉരുട്ടി ഇട്ടു വിളിച്ചിട്ടും അവര്‍ തൊടരുതു ജീവന്‍ ഉണ്ടെന്നു പറഞ്ഞില്ല.....

ആണുങ്ങള്‍ വന്നു ബഹളം വച്ചപ്പോള്‍ അവര്‍ പറഞ്ഞു ജീവനുണ്ട് ഒന്നും ഒന്നുംപറ്റീട്ടില്ല മരുന്നു മേടിച്ചു വേഗം തന്നാല്‍ മതി എന്നു.... അതിനു ശേഷം 25000 രൂപയില്‍ മേലെ മരുന്നുകള്‍ മേടിപ്പിച്ചു..... ഒന്നും എടുത്തിട്ടില്ലെന്നു പൂര്‍ണ ഉറപ്പുണ്ട് കാരണം ജീവനുള്ള ആളെ വെന്റിലേറ്ററില്‍ ഇരിക്കെ തൊടാന്‍ പോലും ഒരു ഹോസ്പിറ്റല്‍ ഉം സമ്മതിക്കില്ല.... 11:30 കു മുന്‍പേ കേറി കണ്ട അമ്മ അപ്പോഴേ പറഞ്ഞു എന്റെ കുഞ്ഞു പോയെന്നു.... അവര്‍ അതു സമ്മതിച്ചത് വെളുപ്പിന് 3:30 .......... അവിടെയും തീര്‍ന്നില്ല അമൃത ഹോസ്പിറ്റല്‍ ലെ പണത്തോടുള്ള ആര്‍ത്തി. അന്നുവരെ ഉള്ള എല്ലാ ബില്ലും ക്ലോസ് ചെയ്തിട്ടും ബോഡി വിട്ടുതരാന്‍ വീണ്ടും പണം ആവശ്യപ്പെട്ടു..... ഇതെല്ലാം പറഞ്ഞത് നഷ്ടപെട്ട പണത്തിന്റെ കാര്യം അറിയിക്കാനല്ല........ മനുഷ്യ ജീവന് പുല്ലുവില കല്പിക്കുന്ന അമൃത ഹോസ്പിറ്റലിന്റെ പച്ചയായ മുഖം എല്ലാവരും അറിയുവാനും ഇനി ഒരു പെങ്ങളോ അമ്മയോ അച്ഛനോ ആരും കരയരുതെന്നും.... .എന്റെ ഏട്ടനെ പോലൊരു സ്വപ്നവും നഷ്ടപ്പെട്ട് പോവരുതെന്നും ആഗ്രഹിക്കുന്നത്‌കൊണ്ടാണ്.............


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (5 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (7 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (7 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (7 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (7 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (13 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends