യുവ തുര്‍ക്കികള്‍ കോണ്‍ഗ്രസ് വൃദ്ധ സദനത്തിലുള്ളവരെ പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടെ ഇതുവരെ മഷിയിട്ടു നോക്കിയിട്ടും കാണാനില്ലാതിരുന്ന യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ തലപൊക്കി; കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ പ്രാപ്തനെന്ന് പി.പി. തങ്കച്ചന്‍

കോണ്‍ഗ്രസിന് ശാപമായ കിഴവന്‍മാരെ പുകച്ച് പുറത്ത് ചാടിക്കാന്‍ യുവ തുര്‍ക്കികള്‍ രംഗത്തെത്തവേ യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ രംഗത്തെത്തി. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ പ്രാപ്തനെന്ന് പി.പി. തങ്കച്ചന്‍. എന്നാല്‍, നേതൃത്വം പറഞ്ഞാല്‍ മാറിനില്‍ക്കും. പി.ജെ. കുര്യന്‍ വീണ്ടും രാജ്യസഭയില്‍ എത്താന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ വഴിമാറണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിലെ യുവനേതാക്കള്‍ ഉയര്‍ത്തിയ കലാപം വ്യാപിക്കുന്നതിനിടെയാണ് തങ്കച്ചന്‍ നിലപാട് വ്യക്തമാക്കിയത്.
കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് തങ്കച്ചന്‍ പറഞ്ഞു. ഓര്‍മക്കുറവോ മറ്റുബുദ്ധിമുട്ടുകളോ ഇല്ല. യുവനേതാക്കളുടെ വിമര്‍ശനത്തോടുള്ള പ്രതികരണം ബന്ധപ്പെട്ട വേദികളില്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റ്, യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനങ്ങളിലേക്ക് പറഞ്ഞുകേള്‍ക്കുന്ന കെ. സുധാകരന്‍ വീട്ടിലെത്തി കണ്ടതിനുപിന്നാലെയാണ് തങ്കച്ചന്റെ പ്രതികരണം.
ഞായറാഴ്ച ഉച്ചയോടെയാണ് സുധാകരന്‍ പെരുമ്ബാവൂരില്‍ തങ്കച്ചന്റെ വീട്ടിലെത്തിയത്. രാഷ്ട്രീയ കൂടിക്കാഴ്ചയല്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് ഇരുനേതാക്കളുടെയും പ്രതികരണം. പെരുമ്ബാവൂര്‍ വഴി പോയപ്പോള്‍ കാണാന്‍ കയറിയതേ ഉള്ളൂവെന്ന് സുധാകരന്‍ പറഞ്ഞു. തനിക്ക് പ്രായമായതായി തോന്നുന്നില്ലെന്നും ഏതുസ്ഥാനം കിട്ടിയാലും സ്വീകരിക്കുമെന്നും നേരത്തേ യുവാക്കളുടെ ആവശ്യത്തെ പിന്തുണച്ച സുധാകരന്‍ പറഞ്ഞു.കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണ തേടിയാണ് സുധാകരന്റെ വരവെന്നും സംശയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















