കലക്ടറേറ്റ് വളപ്പില്‍ കഞ്ചാവ് ചെടി; നട്ടതോ തനിയെ വളര്‍ന്നതാ എന്നറിയാന്‍ അന്വേഷണം; ഇന്ത്യയില്‍ കഞ്ചാവ് നട്ടു വളര്‍ത്തുന്നത് പത്തു വര്‍ഷം വരെ തടവു ലഭിക്കുന്ന കുറ്റകൃത്യം

കലക്ടറേറ്റ് വളപ്പിനുള്ളില്‍ കഞ്ചാവുചെടി തഴച്ചുവളരുന്നു. കഞ്ചാവു ചെടി തഴച്ച് വളരുന്നത് ബാര്‍ അസോസിയേഷന്‍ കെട്ടിടത്തിനു സമീപത്തെ പൊന്തക്കാട്ടില്‍. കേരളം മുഴുവന്‍ കഞ്ചാവു വേട്ടയും ലഹരിവസ്തുക്കള്‍ക്കെതിരായ ബോധവല്‍ക്കരണവും നടക്കുമ്പോഴാണ് അധികൃതരുടെ മൂക്കിനു തുമ്പത്ത് അതായത് ജില്ലാ ഭരണ സിരാകേന്ദ്രത്തില്‍ കഞ്ചാവുചെടി തഴച്ചു വളരുന്നത്.
കഞ്ചാവുചെടി ആരെങ്കിലും നട്ടു വളര്‍ത്തിയതാണോ, അതോ തനിയെ വളര്‍ന്നതാണോ എന്നതു സംബന്ധിച്ചു വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണു ചെടി കണ്ടെത്തിയത്. കഞ്ചാവു ചെടി നട്ടുവളര്‍ത്തുന്നതു 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എക്‌സൈസ് സംഘത്തിന്റെ കണ്ണിലും ഇതു പെട്ടിട്ടില്ല. മൂന്നു ദിവസം മുന്‍പു കലക്ടറേറ്റ് പരിസരം ജീവനക്കാര്‍ ശുചിയാക്കിയിരുന്നു. അവരും ഇതു ശ്രദ്ധിച്ചില്ല. എന്തായാലും കളക്ടറേറ്റിനുള്ളിലുള്ള ആരെങ്കിലുമാണ് ചെടി നട്ടതെങ്കില്‍ ബഹുരസമായിരിക്കും.
https://www.facebook.com/Malayalivartha






















