തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നത് 12 ന് ആയിരിക്കുന്ന് ജില്ലാ കലക്ടര്‍

നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നത് 12ന് ആയിരിക്കുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു. തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ കോളജുകളും അന്നേ തുറക്കൂ. അഞ്ചിനു തുറക്കാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജും കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ കോളജുകളും നാളെ തുറക്കും.
കണ്ണൂര്‍, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലെ സ്‌കൂളുകള്‍ പതിവുപോലെ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കണ്ണൂരില്‍ ഇതുവരെ നിപ്പ വൈറസ് ബാധയുണ്ടായിട്ടില്ലെന്നും മുന്‍കരുതല്‍ നടപടി എന്ന നിലയിലാണു കോഴിക്കോട് ജില്ലയോടു ചേര്‍ന്നുള്ള ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് 12ലേക്കു മാറ്റിയതെന്നും കലക്ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















