നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും, ചെങ്ങന്നൂരില്‍ ജയിച്ച സജി ചെറിയാന്റെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ നടക്കും

നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും. വരാപ്പുഴ കസ്റ്റഡി കൊലപാതകവും കോട്ടയത്തെ കെവിന്റെ മരണവും ഉന്നയിച്ച് സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനിരുന്ന പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കാന്‍ ചെങ്ങന്നൂര്‍ വിജയത്തിളക്കവുമായാണ് ഭരണപക്ഷമെത്തുക.
ജൂണ്‍ 21 വരെ 12 ദിവസമാണ് സഭ ചേരുക. ചെങ്ങന്നൂരില്‍ ജയിച്ച സജി ചെറിയാന്റെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ നടക്കും. ഇക്കുറി മാര്‍ച്ചില്‍ തന്നെ ബജറ്റ് സമ്പൂര്‍ണമായി പാസാക്കിയ സാഹചര്യത്തിലാണ് നിയമനിര്‍മാണത്തിന് പ്രത്യേകമായി ചേരുന്നത്.
https://www.facebook.com/Malayalivartha























