Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഒരിടവേളയ്ക്ക് ശേഷം കൊച്ചിയില്‍ ന്യൂജെന്‍ റേവ് പാര്‍ട്ടി സജീവമാകുന്നെന്ന് റിപ്പോര്‍ട്ട്; മദ്യവും മയക്കുമരുന്നും കൂടെ കിടക്കാന്‍ ആളും നല്‍കുന്ന പാര്‍ട്ടികളെ നിരീക്ഷിച്ച് പോലീസ്; പതിനായിരം രൂപ വരെയുളള തുകയ്ക്ക് വാഹനം സഹിതമുള്ള പാക്കേജുകള്‍

04 JUNE 2018 08:46 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ ഒരിടവേളയ്ക്ക് ശേഷം റേവ് പാര്‍ട്ടികള്‍ വീണ്ടും സജീവമാകുന്നവെന്ന് റിപ്പോര്‍ട്ട്. പതിനായിരം രൂപ വരെയുളള തുകയ്ക്ക് ആളെ കൊണ്ടുവരാനും കൊണ്ടുവിടാനും വാഹനം സഹിതം പാക്കേജുകളാണ് നല്‍കുന്നത്. ഇതോടൊപ്പം കൂടെക്കിടക്കാന്‍ ആളിനെപ്പോലും നല്‍കുന്നുണ്ടത്രെ. 

ഡിസ്‌ക്കോ ലൈറ്റും കാതടപ്പിക്കുന്ന ഡിജെ സംഗീതവും കെമിക്കല്‍ ഡ്രഗ്ഗുകളുമെല്ലാം ചേര്‍ത്ത് ഫഌറ്റുകളും കൊച്ചിയിലെയും വാഗമണ്ണിലെയും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ചാണ് ലഹരി പാര്‍ട്ടികള്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. പതിനായിരം രൂപയ്ക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ദിവസത്തിന്റെയും രണ്ടു ദിവസത്തിന്റെയും പാര്‍ട്ടിയില്‍ പങ്കെടുക്കാനാകും. പോലീസിന്റെ ഇടപെടലില്‍ തടസ്സം നേരിട്ടതിനെ തുടര്‍ന്നുണ്ടായ ചെറിയ ഇടവേളയ്ക്ക് ശേഷം ഹോട്ടലുകളില്‍ നിന്നും ഫഌറ്റുകളിലേക്കും വീടുകളിലേക്കുമാണ് റേവ് പാര്‍ട്ടികള്‍ മാറിയിരിക്കുന്നത്.

ഐടി പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് കാക്കനാട്ട് ആഴ്ചാവസാനം നടന്ന ഇത്തരം ചില പാര്‍ട്ടികള്‍ പോലീസിന്റെ നിരീക്ഷണത്തിലായിട്ടുണ്ട്. വ്യാഴാഴ്ച ഇവിടേയ്ക്ക് കൊണ്ടു വന്ന ഒരു ലക്ഷം രൂപയുടെ മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചതോടെയാണ് പോലീസ് ഇത്തരം പാര്‍ട്ടികളെ കുറിച്ച് അന്വേഷിച്ചത്. പാര്‍ട്ടിക്കായി ലഹരി എത്തിച്ച മാഫിയാ സംഘങ്ങള്‍ക്കിടയിലെ ഇടനിലക്കാരനെ പോലീസ് പൊക്കി.

റേവ് പാര്‍ട്ടിക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് സംബന്ധിച്ച വിവരം സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഷാഡോ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനായി നിരവധി വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് ഇത്തരം ഗ്രൂപ്പില്‍ നിന്നും വിവരം മനസ്സിലാക്കി വരും ദിവസങ്ങളില്‍ ശക്തമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ്. ഹോട്ടലില്‍ നടന്നിരുന്ന പാര്‍ട്ടികളില്‍ പോലീസ് നിരീക്ഷണം ശക്തമായതോടെയാണ് ഫഌറ്റുകളിലേക്കും വീടുകളിലേക്കും മാറിയിരിക്കുന്നത്. ആളുകളുടെ എണ്ണം കുറച്ചും മുറികള്‍ സൗണ്ട് പ്രൂഫാക്കിയുമാണ് പാര്‍ട്ടികള്‍. ആവശ്യക്കാരെ പാര്‍ട്ടി നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവരികയും കൊണ്ടു പോകുകയും ചെയ്യാന്‍ വാഹനങ്ങളുമായാണ് പാക്കേജുകള്‍.

കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവിന്യാസങ്ങളും കാതടപ്പിക്കുന്ന ഡി ജെ സംഗീതവും ഡ്രഗ്ഗ് ഉപയോഗിക്കാനുള്ള സൗകര്യവുമെല്ലാം ഒരുക്കിയാണ് റേവ് പാര്‍ട്ടികള്‍. ഇതിന് പുറമേ കൊച്ചിയിലെയും വാഗമണ്ണിലെയും ചില റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചു പാര്‍ട്ടികള്‍ നടക്കുന്നതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ലഹരി ഉപയോഗിക്കന്ന സ്ത്രീകള്‍ ഒത്തുകൂടി ഹോട്ടലിലെ തന്നെ മറ്റൊരു മുറിയെടുത്ത് റേവ് പാര്‍ട്ടികള്‍ ഒരുക്കുന്നതായും വിവരം കിട്ടിയിട്ടുണ്ട്. മാര്‍ച്ചില്‍ ന്യൂജെന്‍ ലഹരിമരുന്നുമായി പോലീസ് ഒരു യുവതിയടക്കം മൂന്ന് പേരെ പൊക്കിയിരുന്നു.

ഇവര്‍ താമസിച്ചിരുന്ന കൊച്ചിയിലെ താമസ സ്ഥലത്ത് ഡിജെ മുറികള്‍ പോലീസ് കണ്ടെത്തിയതോടെയാണ് റേവ് പാര്‍ട്ടികള്‍ യാതൊരു തടസ്സവുമില്ലാതെ ഇപ്പോഴും നടക്കുന്നതായി പോലീസ് തിരിച്ചറിഞ്ഞത്. നേരത്തേ ക്രിസ്മസ് ന്യൂഈയര്‍ ലക്ഷ്യമിട്ട് നടക്കാനിരുന്ന റേവ് പാര്‍ട്ടികള്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ പോലീസ് തകര്‍ത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (5 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (7 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (7 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends