പ്രിയതമന്റെ അന്ത്യകർമങ്ങൾക്കിടയിൽ കരഞ്ഞു തളർന്നിട്ടും ആ നീല ഷർട്ട് നെഞ്ചോട് ചേർത്ത് വച്ചതിന് പിന്നിൽ... കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നീനു അതോർക്കുന്നു... തനിക്കൊപ്പമുണ്ടായിരുന്ന അവസാന നിമിഷങ്ങളിൽ കെവിൻ ധരിച്ചിരുന്ന ഓർമ്മകൾ നിറഞ്ഞ ആ ഷർട്ട്

കെവിനുമായുള്ള ജീവിതച്ചുവടുകൾ ബന്ധുക്കളുടെ ദുരഭിമാനത്തിനുമുന്നിൽ പൂർത്തിയാക്കാനാകാതെപോയ ഭാര്യ നീനു ഏവർക്കും ഹൃദയ വേദനയായി മാറി. കാണാതാകുന്ന ദിവസം കെവിൻ ധരിച്ചിരുന്ന ടി ഷർട്ട് നീനു വാങ്ങിക്കൊടുത്തതായിരുന്നു. ജീവൻ വിട്ടുപോകുന്ന നിമിഷവും നീനുവിന്റെ സ്നേഹസമ്മാനം കെവിൻ കൈവിട്ടില്ല. നട്ടാശേരിയിലെ വീട്ടിൽനിന്ന് കെവിന്റെ മൃതദേഹം സംസ്കാരചടങ്ങിന് കൊണ്ടുപോകുമ്പോൾ അലമുറയിട്ട് യാത്രാമൊഴി നേരുന്ന ഭാര്യ നീനു. കെവിന്റെ പിതാവ് ജോസഫ് ജേക്കബിന്റെ പിന്നിൽ
ആ നീല ഷർട്ട് നെഞ്ചോട് ചേർത്ത് നീനു. ഇപ്പോഴും കെവിന്റെ സ്നേഹത്തിന്റെ ചൂടുള്ള നീലക്കുപ്പായം. ഇരുവരും ഒന്നിച്ചു യാത്രചെയ്തപ്പോൾ കെവിൻ ധരിച്ച ഷർട്ടായിരുന്നു അത്. ആ നല്ല നിമിഷങ്ങളുടെ ഓർമകളായിരുന്നു അന്ത്യമൊഴി നൽകാനുള്ള ആ യാത്രയിൽ അവളുടെ ഹൃദയത്തോട് ചേർത്ത് വച്ചത്.
സംസ്കാര ചടങ്ങുകൾ നടന്ന ദിവസം രാവിലെ കെവിന്റെ വീട്ടിലെ മുറിയിൽ നീല ഷർട്ട് കണ്ട നീനു അതു കയ്യിലെടുക്കുകയായിരുന്നു. തന്നെ അവസാനമായി കാണുമ്പോൾ കെവിൻ ധരിച്ചിരുന്ന ഷർട്ട് മടക്കുകൾപോലും നിവർത്താതെ നീനു സൂക്ഷിക്കുന്നുണ്ട് ഇപ്പോഴും.
https://www.facebook.com/Malayalivartha






















