കണ്ണൂര്‍ ജില്ലയിലെ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസുകാരിയുടെയും പോലീസുകാരന്റെയും കിടപ്പറ ദൃശ്യങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിച്ചതിന് പിന്നിലെ കാരണം പുറത്ത്... പണി കിട്ടിയത് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാർക്കും

സിവിൽ പൊലീസ് ഓഫീസറും വനിതാ പൊലീസുകാരിയും തമ്മിലുള്ള കിടപ്പറ ദൃശ്യം പ്രചരിപ്പിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞയാഴ്ചയുണ്ടായ സംഭവത്തിൽ ദൃശ്യം പ്രചരിപ്പിച്ചത് വനിതാ പൊലീസുകാരി തന്നെയെന്നും തന്നെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച സഹപ്രവർത്തകന് പണികൊടുക്കാൻ യുവതി ദൃശ്യം വാട്‌സ്ആപ് ഗ്രൂപ്പിൽ ഇടുകയായിരുന്നു എന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പൊലീസുകാരുടെ തന്നെ വാട്‌സ് ആപ് ഗ്രൂപ്പിലാണ് ചിത്രം വന്നത്. മാലൂർ സ്റ്റേഷനിലാണ് സംഭവം ഉണ്ടായത്.
ഉന്നത ഉദ്യോഗസ്ഥർ തന്നെ ഇക്കാര്യം അറിഞ്ഞതോടെ സ്‌പെഷ്യൽ ബ്രാഞ്ചിനെ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. പൊലീസ് സ്റ്റേഷന് പിൻവശത്ത് രാത്രി പാറാവുകാരും മറ്റും ഉപയോഗിക്കുന്ന മുറിയിൽ സിവിൽ പൊലീസ് ഓഫീസറും വനിതാ പൊലീസുകാരിയും ഇടയ്ക്കിടെ സംഗമിക്കാറുണ്ടായിരുന്നു എന്നും ഇരുവരും പ്രേമത്തിലായിരുന്നു എന്നുമാണ് സഹപ്രവർത്തകരിൽ നിന്നും കിട്ടിയ വിവരം. ഇതിൽ വിവാദത്തിൽ പെട്ട പുരുഷ പൊലീസുകാരൻ സിപിഎം അനുകൂല പൊലീസ് സംഘടനയിലെ ജില്ലാ കമ്മിറ്റി അംഗവുമാണ് എന്നതിനാൽ കടുത്ത നടപടി തന്നെ വേണമെന്ന ആവശ്യപ്പെട്ടിരിക്കുകയാണ് കോൺഗ്രസ് അനുകൂല പൊലീസുകാർ.
നേരത്തെ വിവാഹിതയാണെന്നും പ്രവാസിയായ ഭർത്താവുള്ള വനിതാ പൊലീസുകാരിയാണ് ഇത്തരമൊരു ദൃശ്യത്തിൽ ഉൾപ്പെട്ടതെന്നുമാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ തന്നെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച സഹപ്രവർത്തകനോടുള്ള പ്രതികാരമായി പൊലീസുകാരി സ്വകാര്യ ദൃശ്യങ്ങൾ വാട്‌സാപ്പ് ഗ്രൂപ്പിലിടുകയായിരുന്നു എന്നാണ് ഇപ്പോൾ അന്വേഷകർ നൽകുന്ന സൂചന. പൊലീസ് സേനയ്ക്കുതന്നെ നാണക്കേടായതോടെ ഇക്കാര്യം ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നു. ഇരുവരും സ്വന്തം ഇഷ്ടപ്രകാരം ഇത്തരമൊരു ബന്ധം തുടർന്നതിനെ കുറ്റമായി കാണാനാവില്ല. എന്നാൽ പൊലീസ് സ്റ്റേഷന് പിന്നിൽ അനുവദിച്ച വിശ്രമമുറി തന്നെ സംഗമ വേദിയാക്കിയത് ആണ് നിയമ പ്രശ്‌നമായി കാണുന്നത്.
അതേ സമയം ചിത്രം വൈറലായതോടെ പണി കിട്ടിയത് മാലൂർ സ്റ്റേഷനിലെ പൊലീസുകാർക്കും കൂടിയാണ്. ഇത്തരമൊരു ചിത്രം പ്രചരിച്ച സാഹചര്യമെങ്ങനെയെന്ന് അവരും വിശദീകരിക്കേണ്ടിവന്നു. ചിത്രം ഗ്രൂപ്പിൽ വന്നതോടെ പലരും അത് മറ്റിടങ്ങളിലേക്ക് ഫോർവേഡ് ചെയ്യുകയും ചെയ്തു. ഇപ്പോൾ ചിത്രം പ്രചരിപ്പിച്ച പൊലീസുകാർക്കെതിരെ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ രഹസ്യ അന്വേഷണം തുടങ്ങിയതോടെ കണ്ണൂർ പൊലീസിൽ മുറുമുറുപ്പ് ശക്തമാണ്. സംഭവത്തിൽ ഉൾപ്പെട്ട പൊലീസുകാരനെ രക്ഷിക്കാൻ നീക്കം നടക്കുകയും ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ കൂടി നടപടി വരുമെന്ന സ്ഥിതിയുണ്ടാവുകയും ചെയ്തതാണ് ചർച്ചയാകുന്നത്.
https://www.facebook.com/Malayalivartha






















