സജി ചെറിയാന്‍ നിയമസഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തു; സഭയില്‍ ചോദ്യോത്തരവേള പുരോഗമിക്കുന്നു

സത്യപ്രതിജ്ഞക്ക് ശേഷം പ്രതിപക്ഷത്തിന്റെതടക്കം മുതിര്‍ന്ന സാമാജികരുടെ ആശംസകള്‍ സ്വീകരിച്ചുകൊണ്ടാണ് സജി ചെറിയാന്‍ ഇരിപ്പിടത്തിലേക്ക് നീങ്ങിയത്. ചെങ്ങന്നൂരില്‍ കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 20,000ത്തിലധികം വോട്ട് നേടിയാണ് സജി ചെറിയാന്‍ വിജയിച്ചത്.
നിയമസഭ സമ്മേളനത്തിന് തുടക്കം കുറിച്ച് സഭയില്‍ ചോദ്യോത്തരവേള പുരോഗമിക്കുന്നു. ജൂണ്‍ 21 വരെ 12 ദിവസമാണ് സഭ ചേരുക. വാട്‌സ് ആപ്പ് ഹര്‍ത്താലടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എം.എല്‍.എമാര്‍ക്ക് മറുപടി നല്‍കി. വ്യാജ ഹര്‍ത്താല്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അറിയിച്ചു. 1595 പേരെ അറസ്റ്റ് ചെയ്തു. കുറ്റകരമായ ഗൂഢാലോചന നടന്നെന്ന് തെളിഞ്ഞു. 5 പേര്‍ക്കെതിരെ ഗൂഢാലോചന നടത്തിയതിന് കേസെടുത്തു. ഇവരില്‍ മൂന്ന് പേര്‍ക്ക് സംഘപരിവാര്‍ ബന്ധമുണ്ട്. സോഷ്യല്‍മീഡിയ ദുഷ്പ്രചരണങ്ങളില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha






















