അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കിഴവന്മാരെ പുറത്തെറിയാനുള്ള യുവരക്തത്തിന്റെ ഊര്‍ജ്ജം നാടിന്റെ നന്മയ്‌ക്ക് ; കോണ്‍ഗ്രസില്‍ ഉടലെടുത്ത 'യുവതുര്‍ക്കി കലാപത്തെ' പിന്തുണച്ച് ജോയ് മാത്യു

അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കിഴവന്മാരെ പുറത്തെറിയാനുള്ള യുവരക്തത്തിന്റെ ഊര്‍ജം നാടിന്റെ നന്മയ്‌ക്കേ ഉപകരിക്കൂ എന്ന് നടനും തിരക്കഥാകൃത്തുമായ ജോയ്മാത്യു. രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്ത 'യുവതുര്‍ക്കി കലാപത്തെ' പിന്തുണച്ചാണ് അദ്ദേഹം രംഗത്ത് വന്നത്. കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പി.ജെ.കുര്യനെ വീണ്ടും പരിഗണിക്കുന്നതിനെതിരെ യുവനേതാക്കളായ വി.ടി.ബല്‍റാം, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, റോജി ജോണ്‍, ടി.സിദ്ദിഖ്, കെ.ശബരി നാഥന്‍ എന്നിവരാണ് രംഗത്തെത്തിയത്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഫേസ്‌ബുക്ക് പോസ്‌റ്രിന്റെ പൂര്‍ണരൂപം ഇങ്ങനെ ;
'ഏത് പാര്‍ട്ടിയിലായാലും ചെറുപ്പക്കാര്‍ ഉണര്‍ന്നെണീക്കുന്നത് ആശ്വാസകരമാണ് അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കിഴവന്മാരെ പുറത്തെറിയാന്‍ കാണിക്കുന്ന യുവ രക്തത്തിന്റെ ഊര്‍ജ്ജം നാടിന്റെ നന്മക്കേ ഉപകരിക്കൂ.
ഗാന്ധിജിയുടെ കാലത്തെ സുഭാഷ് ചന്ദ്ര ബോസിനെ ഒന്നു ഓര്‍ത്താല്‍ മതി ,ചരിത്രം മനസ്സിലാക്കാന്‍
പിന്നെ ഒരു കാര്യം ,
ഇത് കോണ്‍ഗ്രസ്സുകാര്‍ക്ക് മാത്രമല്ല ഇത് ഏത് പാര്‍ട്ടിക്കരനും ബാധകമാണ്'.
https://www.facebook.com/Malayalivartha





















