തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികള്‍ ഒപി ബഹിഷ്‌ക്കരിക്കുന്നു,

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികള്‍ ഒ.പി ബഹിഷ്‌കരിക്കുന്നു. വിവിധ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ സമരം നടത്തുന്നത് ചൂണ്ടിക്കാട്ടി ആശുപത്രി അസോസിയേഷന്‍േറതാണ് തീരുമാനം.
നഴ്‌സുമാരുടെ ഇടക്കിടെയുള്ള സമരം ആശുപത്രി പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചെന്നും ആശുപത്രികള്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തിവെച്ചെന്നും ആരോപിച്ചാണ് ഒ.പി ബഹിഷ്‌കരണം. അത്യാഹിത സേവനങ്ങളും കിടത്തി ചികിത്സയും ശസ്ത്രക്രിയയും മുടങ്ങില്ല.
ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ജീവന് ഒരു വിലയും കല്പിക്കാതെയാണ് നഴ്‌സുമാരുടെ സമരമെന്ന് ആശുപത്രി ഏകോപനസമിതി ആരോപിക്കുന്നു.
https://www.facebook.com/Malayalivartha





















