സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തു; ശുഭ പ്രതീക്ഷയോടെ സജി ചെറിയാനം വരവേറ്റ് നിയമസഭ

അക്ഷരാര്‍ത്ഥത്തില്‍ സിപിഎമ്മിന്റെ രക്ഷകനായി സജി ചെറിയാന്‍ മാറി നിയമസഭയിലെത്തി. സജി ചെറിയാന്റെ സത്യ പ്രതിജ്ഞ സിപിഎമ്മിന്റെ കരുത്തായി മാറി. വിവാദങ്ങള്‍ക്കിടയിലും സജി ചെറിയാന്റെ വിജയം സിപിഎമ്മിന് സഭയില്‍ നേട്ടമായി മാറി. ഭരണത്തിനെതിരെ മുറവിളി കൂട്ടുന്ന പ്രതിപക്ഷത്തിനുള്ള ചുട്ട മറുപടിയായിരുന്നു ഇത്. നേതൃമാറ്റത്തെ ചൊല്ലി തമ്മിലടിക്കുന്ന കോണ്‍ഗ്രസ് ആകട്ടെ ദുര്‍ബലരാവുകയാണ്. ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ തോറ്റെങ്കില്‍ മന്ത്രിസഭാ പുന:സംഘടന പോലും നടന്നേനെ. എന്നാല്‍ സജി ചെറിയാന്‍ ജയിച്ചതോടെ മന്ത്രിസഭാ പുന:സംഘടന എന്ന പാര്‍ട്ടി ആവശ്യവും അസ്ഥാനത്തായി.
ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച സജി ചെറിയാന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് സജി ചെറിയാന്റെ സത്യപ്രതിജ്ഞ നടന്നത്.
സത്യപ്രതിജ്ഞക്ക് ശേഷം പ്രതിപക്ഷത്തിന്റെതടക്കം മുതിര്‍ന്ന സാമാജികരുടെ ആശംസകള്‍ സ്വീകരിച്ചുകൊണ്ടാണ് സജി ചെറിയാന്‍ ഇരിപ്പിടത്തിലേക്ക് നീങ്ങിയത്. ചെങ്ങന്നൂരില്‍ കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 20,000ത്തിലധികം വോട്ട് നേടിയാണ് സജി ചെറിയാന്‍ വിജയിച്ചത്.
നിയമസഭ സമ്മേളനത്തിന് തുടക്കം കുറിച്ച് സഭയില്‍ ചോദ്യോത്തരവേള പുരോഗമിക്കുന്നു. ജൂണ്‍ 21 വരെ 12 ദിവസമാണ് സഭ ചേരുക. വാട്‌സ് ആപ്പ് ഹര്‍ത്താലടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എം.എല്‍.എമാര്‍ക്ക് മറുപടി നല്‍കി.
വ്യാജ ഹര്‍ത്താല്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അറിയിച്ചു. 1595 പേരെ അറസ്റ്റ് ചെയ്തു. കുറ്റകരമായ ഗൂഢാലോചന നടന്നെന്ന് തെളിഞ്ഞു. 5 പേര്‍ക്കെതിരെ ഗൂഢാലോചന നടത്തിയതിന് കേസെടുത്തു. ഇവരില്‍ മൂന്ന് പേര്‍ക്ക് സംഘപരിവാര്‍ ബന്ധമുണ്ട്. സോഷ്യല്‍മീഡിയ ദുഷ്പ്രചരണങ്ങളില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha





















