വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണം സിബിഐയ്ക്ക് വിടുന്ന കാര്യം പരിഗണനയില്ലെന്ന് മുഖ്യമന്ത്രി

വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സി.ബി.ഐക്ക് വിടുന്ന കാര്യം പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ ആരെങ്കിലും പ്രത്യേക നിര്‍ദേശം നല്‍കിയതായി അറിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
റൂറല്‍ എസ്.പി എ.വി ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണോ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം പരോഗമിക്കുകയാണ്. ഇതുവരെയുള്ള അന്വേഷണത്തില്‍ വാസുദേവന്റെ വീടാക്രമിച്ച കേസില്‍ ശ്രീജിത് ഉള്‍പ്പെട്ടതായി വെളിവായിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha





















