നിപ ബാധിതരെ അപമാനിച്ചു; സഭയില്‍ മാസ്‌കും ഗ്ലൗസും ധരിച്ചെത്തിയ എം എൽ എക്ക് എതിരെ മുഖ്യ മന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും രൂക്ഷ വിമർശനം

നിപാ ബാധിതരെ അപമാനിച്ച് എംഎല്‍എ സ്വയം അപഹാസ്യനാവുകയാണ്: സഭയില്‍ മാസ്‌കും ഗ്ലൗസും ധരിച്ചെത്തിയ കുറ്റിയാടി എംഎല്‍എയ്ക്ക് വിമര്‍ശനം. നിയമസഭാ സമ്മേളനത്തില്‍ നിപ ചര്‍ച്ചയാക്കാന്‍ മാസ്‌കും ഗ്ലൗസും ധരിച്ചെത്തിയ കുറ്റിയാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളയ്ക്ക് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും രൂക്ഷ വിമര്‍ശനം. മറ്റു സഭാംഗങ്ങള്‍ അദ്ദേഹത്തെ കൗതുകത്തോടെ വീക്ഷിക്കുകയും കാര്യം ചോദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
വളരെ ഗൗരവമായ വിഷയത്തെ അപഹസിക്കുന്നതായിപ്പോയി എംഎല്‍എയുടെ ചെയ്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കോഴിക്കോട് ഇപ്പോള്‍ എല്ലാവരും ഇങ്ങനെയാണ് നടക്കുന്നത് ആ വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് അദ്ദേഹം ഇങ്ങനെ വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
എന്നാല്‍ എംഎല്‍എയുടെ ചെയ്തി വെറും അപഹാസ്യമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. മാസ്‌ക് ധരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശമുണ്ട്. ഒന്നുകില്‍ അദ്ദേഹത്തിന് നിപാ ബാധയുണ്ടാകണം. അല്ലെങ്കില്‍ അത്തരത്തിലുള്ളവരുമായി സമ്ബര്‍ക്കമുണ്ടാകണം. അങ്ങനെ സമ്ബര്‍ക്കമുണ്ടായിരുന്നെങ്കില്‍ എംഎല്‍എ സഭയില്‍ വരാന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി സഭയെ അറിയിച്ചു. അദ്ദേഹം കോമാളി വേഷം കെട്ടുകയാണെന്നും ചില അംഗങ്ങള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
https://www.facebook.com/Malayalivartha





















