സി.പി.എം. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും എസ്.എഫ്.ഐ. മുന്‍ ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന ടി.എ. ടോമി അന്തരിച്ചു

ടി.എ. ടോമിയുടെ വേര്‍പാട് സുഹൃത്തുകള്‍ക്കും പാര്‍ട്ടിക്കും തീരാനഷ്‌ടം. സി.പി.എം. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും എസ്.എഫ്.ഐ. മുന്‍ ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന നത്തുകല്ല് താന്നിക്കാപ്പാറയില്‍ ടി.എ. ടോമി (50) ഇന്നലെ വൈകിട്ട് നാലിനാണ് തൊടുപുഴ പുളിയന്‍മല സംസ്‌ഥാനപാതയില്‍ വെള്ളയാംകുടി മാരുതി ഷോറൂമിന് സമീപമമുണ്ടായ കാര്‍ അപകടത്തില്‍ മരണപ്പെട്ടത്. ടോമിയുടെ മരണവിവരമറിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകളാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത്.
നിരവധി സൗഹൃദ കൂട്ടായ്‌മകളില്‍ സജീവ സാന്നിധ്യമായിരുന്നു ടോമി. രാഷ്ര്‌ടീയ ഭേദമെന്യേ ഏവര്‍ക്കും ടോമി സ്വീകാര്യനായിരുന്നു. വിദ്യാര്‍ഥി യുവജനപ്രസ്‌ഥാനത്തിലൂടെ സി.പി.എമ്മില്‍ സജീവമായ ടോമി ജില്ലയിലെ എസ്.എഫ്.ഐയുടെ വളര്‍ ച്ചയ്‌ക്ക് നിര്‍ണായക പങ്ക്‌വഹിച്ചു. സംഘടനാ പ്രവര്‍ത്തനത്തിനിടെ നിരവധി തവണ പോലീസ് മര്‍ദനമേറ്റിട്ടുള്ള ടോമി സി.പി.എം. ഏരിയ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു. ഏരിയ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ വെള്ളയാംകുടി ബ്രാഞ്ച് അംഗമാണ്.
https://www.facebook.com/Malayalivartha





















