അമിതവേഗതയില്‍ വന്ന ലോറി കയറി സ്ത്രീയ്ക്ക് ദാരുണാന്ത്യം

അമിതവേഗത്തില്‍ വന്ന ടോറസ് ലോറി കയറി സ്ത്രീയ്ക്ക് ദാരുണാന്ത്യം . തത്തംപള്ളി കറുകയില്‍വാര്‍ഡ് തൈക്കൂട്ടംവെളിയില്‍ രാധാകൃഷ്ണന്റെ ഭാര്യ ഓമന (55)ക്കാണ് ഇന്ദിരാ ജംങ്ഷന് സമീപത്ത് വെച്ച് നടുറോഡില്‍ ദാരുണ അന്ത്യം സംഭവിച്ചത്.
ഇന്നലെ രാവിലെ 7.30ഓടെ ഇവര്‍ അമ്പലത്തില്‍ പോയി വീട്ടിലേക്ക് മടങ്ങിവരുമ്പോഴായിരുന്നു അപകടം. സ്വകാര്യ കെട്ടിട നിര്‍മാണ കമ്പനിയുടെ ലോറിയാണ് അപകടത്തിനിടയാക്കിയത്. ഓമനയെ ഇടിച്ച് വീഴ്ത്തിയ ശേഷം ലോറി ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. ഉടന്‍തന്നെ െ്രെഡവര്‍ വണ്ടി നിര്‍ത്തി ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് ട്രാഫിക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ലോറിയുടെ അമിത വേഗതയെ ചൊല്ലി സംഭവസ്ഥലത്ത് പൊലീസുമായി നാട്ടുകാര്‍ ചെറിയ സംഘര്‍ഷവും ഉണ്ടായി. ഓമനയുടെ ബന്ധുക്കളുടെ ആക്രമണത്തെ െ്രെഡവറെ പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിരിക്കുകയാണ്. പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഏകമകന്‍: രാജേഷ്.
https://www.facebook.com/Malayalivartha





















