വാട്സ് ആപ്പ് ഹര്‍ത്താലില്‍ 385 കേസുകളും , 1595 അറസ്റ്റും രേഖപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.

വാട്സ് ആപ്പ് ഹര്‍ത്താലില്‍ 385 ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 1595 അറസ്റ്റ് നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചുപേര്‍ക്കെതിരെ ഗൂഢാലോചന കേസ് ചുമത്തിയിട്ടുണ്ട്. ഇവര്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞു. ഇവരില്‍ മൂന്ന് പേര്‍ക്ക് സംഘ് പരിവാര്‍ ബന്ധമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഐ .ടി രംഗത്ത് വിധ്വംസക ശക്തികള്‍ സജീവമാണ്. വാട്സ് ആപ്പ് ഹര്‍ത്തല്‍ പുതിയ മുന്നറിയിപ്പാണ്. എന്നാല്‍ സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള വിദ്വേഷപ്രചാരണങ്ങള്‍ തടയാന്‍ നിയമ നടപടിക്ക് പരിമിതിയുണ്ട്. കേന്ദ്ര സര്‍ക്കാരാണ് ഇതിന് മുന്‍ കൈയെടുക്കേണ്ടതെന്നും വാട്സ് ആപ്പ് ഹര്‍ത്താല്‍ ആസൂത്രണം ചെയ്തവരെ പൊലീസ് പിടികൂടിയതുകൊണ്ടാണ് കൂടുതല്‍ അപകടകരമായ തോതിലേക്ക് മാറാതിരുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. സൈബര്‍ കേസുകള്‍ നേരിടാന്‍ സംസ്ഥാനത്ത് വിപുലമായ സന്നാഹം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആര്‍.എസ്.എസ് സ്വാധീന മേഖലകളില്‍ ക്ഷേത്രങ്ങളില്‍ സായുധ പരിശീലനം നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശ്വാസികളാണ് ഇടപെടേണ്ടത്. ആയുധ പരിശീലനത്തിനായി പ്രത്യേക സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍.എസ്.എസിനു കീഴിലെ വിദ്യാലയങ്ങളില്‍ കായികപരിശീലനക്യാമ്ബ് നടന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വിഷയത്തില്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha





















