വർഷങ്ങൾ നീണ്ട പ്രണയം... കാമുകാനൊപ്പം മുങ്ങിയ കാമുകിയെ വിടാതെ പിന്തുടർന്ന് വീട്ടുകാർ; തിരുവനന്തപുരം മെഡിക്കൽ കോളേജ് ജംഗ്ഷൻ മുതൽ മുറിഞ്ഞപാലം വരെ നടുറോഡിൽ യുവാവിന്റെ വാഹനം തടഞ്ഞ് മകളെ തിരികെ കൊണ്ടുപോകാൻ യുവതിയുടെ ബന്ധുക്കളുടെ ശ്രമം... നാട്ടുകാർ ഇടപെട്ടതോടെ കളി മാറി... പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ

കൊല്ലംചടയമംഗലം സ്വദേശിയായ യുവതിയും കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശിയായ വിഷ്ണുവും (25) ഏറെനാളായി പ്രണയത്തിലായിരുന്നു. സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു വിഷ്ണു. ബസിലെ പണി മതിയാക്കി കഴിഞ്ഞ ഏതാനും മാസങ്ങളായി പ്ലംബിംഗ് ജോലി ചെയ്തുവരുന്ന യുവാവ് ഇന്നലെ രാത്രി 12 മണിയോടെ കാറിൽ യുവതിയുടെ വീട്ടിലെത്തി.
മൊബൈൽ ഫോണിന്റെ ചാർജർ പുറത്ത് വച്ച് മറന്നുപോയത് എടുക്കാൻ എന്ന വ്യാജേന വീടിന് പുറത്തിറങ്ങിയ യുവതി വീടിന് പുറത്ത് കാത്തുനിന്ന കാറിൽ കയറി വിഷ്ണുവിനൊപ്പം പോയി. തുടർന്ന് മാതാവിനോട് ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ മൂന്ന് കാറുകളിലായി വിഷ്ണുവിന്റെ കാറിനെ പിന്തുടർന്നു. വെഞ്ഞാറമൂട് കഴക്കൂട്ടം വഴി പുലർച്ചെ രണ്ടരമണിയോടെ മെഡിക്കൽ കോളേജിന് സമീപമെത്തിയ വിഷ്ണുവിനെ പിന്തുടർന്നുവന്ന ബന്ധുക്കൾ ഇരുവരും സഞ്ചരിച്ചിരുന്ന കാർ റോഡിൽ തടഞ്ഞു.
വിഷ്ണുവിന്റെ കാറിൽ നിന്ന് ഷംനയെ ബലാൽക്കാരമായി പിടിച്ചിറക്കികൊണ്ടുപോകാനായി ബന്ധുക്കളുടെ ശ്രമം. റോഡിൽ വാക്കേറ്റവും പിടിവലിയും ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ പ്രശ്നത്തിൽ ഇടപെട്ടു. ഇവർ വിവരം പൊലീസിന് കൈമാറി. പൊലീസെത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ എല്ലാവരും കാറുകളിൽ കയറി മുറിഞ്ഞപാലം ഭാഗത്തേക്ക് പോയി. പിന്തുടർന്നെത്തിയ പൊലീസ്, വാഹനങ്ങൾ തടഞ്ഞ് എല്ലാവരെയും കസ്റ്റഡിയിലെടുത്തു.
കാമുകനൊപ്പം പുറപ്പെട്ട യുവതിയെ വഴിയിൽ തടയുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിന് യുവതിയുടെ ബന്ധുക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തേക്കുമെന്നാണ് മെഡിക്കൽ കോളേജ് പൊലീസ് നൽകുന്ന സൂചന.
https://www.facebook.com/Malayalivartha





















