എടപ്പാൾ തീയറ്റർ പീഡന വിവരം കൃത്യ സമയത്ത് പോലീസിനെ അറിയിച്ചില്ല ; തീയറ്റർ ഉടമ അറസ്റ്റിൽ

എടപ്പാൾ പീഡന കേസ് കൃത്യസമയത്ത് അറിയിക്കാത്തതിനും ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെയും തുടർന്ന് തീയറ്റർ ഉടമ സതീഷ് അറസ്റ്റിൽ . കഴിഞ്ഞ ഏപ്രിൽ 18ന് എടപ്പാളിലെ തിയേറ്ററിലാണ് കേസിനാസ്‌പദമായ സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തൃത്താല സ്വദേശി മൊയ്ദീൻ മാതാവിന്റെ ഒത്താശയിൽ പീഡിപ്പിക്കുകയായിരുന്നു. 25ന് തിയറ്റർ ഉടമകൾ വിവരം ചൈൽഡ്‌ലൈനിനെ അറിയിക്കുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. തിയേറ്ററിലെ സിസി ടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
https://www.facebook.com/Malayalivartha





















