എടപ്പാളിൽ പത്ത് വയസുകാരിയെ തിയറ്ററിൽ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ തിയറ്റർ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.

എടപ്പാളില്‍ പത്ത് വയസുകാരി തിയേറ്ററില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമ സതീഷിനെ പൊലീസ് അറസ്‌റ്റ് ചെയ്തു. പീഡന വിവരം യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഇയാൾ ദൃശ്യങ്ങൾ കിട്ടി ആഴ്ചകൾക്ക് ശേഷമാണ് ദൃശ്യങ്ങൾ കൈ മാറുന്നത്. എന്നാൽ ദൃശ്യങ്ങൾ പോലീസിന് കൈ മാറാതെ ചൈൽഡ് ലൈൻ പ്രവർത്തകർക്കാണ് ദൃശ്യങ്ങൾ കൈ മാറിയത്. പ്രതിയുടെ സ്വാധീനത്തിനാലാണ് നടപടി എടുക്കാൻ വൈകിയതെന്ന് പോലീസിനെതിരെയും ആക്ഷേപമുണ്ട്.
കേരളത്തെ ലജ്ജിപ്പിച്ച ബാല പീഡന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പ്രതി മൊയ്‌ദീൻ കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറത്തെ ഒരു സിനിമാ തിയേറ്ററില്‍ വച്ച് പത്തു വയസില്‍ താഴെയുള്ള പെണ്‍കുട്ടിക്ക് നേരെയാണ് പീഡനമുണ്ടായത്. ആഡംബര വാഹനത്തിലെത്തിയ വ്യക്തി അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ഉന്നത സ്വാധീനമുള്ള പകൽ മാന്യനാണ് മൊയ്‌ദീൻ കുട്ടി. മലപ്പുറം എടപ്പാളില്‍ സിനിമാതിയറ്ററില്‍ അമ്മയ്‌ക്കൊപ്പം എത്തിയ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നതും 'അമ്മ തന്നെയാണ്. കഴിഞ്ഞമാസം 18നാണ് സിനിമ തിയറ്ററില്‍വച്ച് പത്തുവയുകാരിയായ പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടേയും ഒപ്പമുള്ളസ്ത്രീയുടേയും മധ്യത്തിലിരുന്ന അന്‍പത് വയസിലേറെ പ്രായമുള്ള വ്യക്തിയാണ് പെണ്‍കുട്ടിയെ മണിക്കൂറുകളോളം പീഡിപ്പിച്ചത്.
നിഷ്കളങ്കഭാവത്തിലിരിക്കുന്ന കുട്ടിയെ ഉപദ്രവിച്ചത് കുഞ്ഞിന്റെ അമ്മയുടെ അനുമതിയോടെയാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തം. അമ്മയെയും കുട്ടിയെയും മാറിമാറി പീഡിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതിയെത്തിയ KL-46g 240 ബെന്‍സ് വാഹനത്തിലാണെന്നും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കെ എല്‍ 46 ജി 240 എന്ന ബെന്‍സ് കാറിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച മൊയ്തീൻ കുട്ടി തിയേറ്ററില്‍ വന്നത് .
https://www.facebook.com/Malayalivartha





















