എടപ്പാൾ തിയേറ്ററിൽ 10 വയസ്സുകാരി പീഡനത്തിനിടയായ സംഭവത്തിൽ തിയേറ്റര്‍ ഉടമ സതീഷിന് സ്റ്റേഷന്‍ ജാമ്യം

മലപ്പുറം എടപ്പാൾ തിയേറ്ററിൽ 10 വയസ്സുകാരി പീഡനത്തിനിടയായ സംഭവത്തിൽ തിയേറ്റര്‍ ഉടമ സതീഷിന് ജാമ്യം. സ്റ്റേഷന്‍ ജാമ്യത്തിലാണ് തിയേറ്റര്‍ സതീഷിനെ വിട്ടയച്ചത്. വിവരം നല്‍കാന്‍ വൈകിയതും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതുമായിരുന്നു അറസ്റ്റ്.
പീഡനവിവരം പൊലീസിൽ അറിയിച്ചില്ലെന്നതും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ദൃശ്യം കൈമാറിയതും സതീഷിനെതിരെയുളള കുറ്റമായി ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 18ന് എടപ്പാളിലെ തിയേറ്ററിലാണ് കേസിനാസ്‌പദമായ സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തൃത്താല സ്വദേശി മൊയ്ദീൻ മാതാവിന്റെ ഒത്താശയിൽ പീഡിപ്പിക്കുകയായിരുന്നു. 25ന് തിയറ്റർ ഉടമകൾ വിവരം ചൈൽഡ്‌ലൈനിനെ അറിയിക്കുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. തിയേറ്ററിലെ സിസി ടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
നേരത്തെ പൊലീസിന് വിവരം നല്‍കിയ തിയേറ്റര്‍ ഉടമയെ മന്ത്രിയും മറ്റും അഭിനന്ദിക്കുന്നത് അറിവില്ലായ്മ കൊണ്ടാണെന്ന് ലിബർട്ടി ബഷീർ പറഞ്ഞിരുന്നു. സി.സി.ടി.വി. തത്സമയം പരിശോധിക്കണം എന്നിരിക്കെ ഇതിൽ തിയേറ്റര്‍ ഉടമ വീഴ്ച വരുത്തിയെന്ന് ലിബർട്ടി ബഷീർ ആരോപിച്ചിരുന്നു. തിയേറ്റർ ഉടമയെ രണ്ടാം പ്രതി ആക്കണമെന്നും ലിബര്‍ട്ടി ബഷീര്‍ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha





















