മലപ്പുറം മമ്പാട് ബസും വാനും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു

മമ്പാടിനടുത്ത് പൊങ്ങല്ലൂരിൽ വാനും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. എടവണ്ണയിൽ ബേക്കറി നടത്തുന്ന ആലുങ്ങൽ അക്ബറും കുടുംബവുമാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരക്കായിരുന്നു സംഭവം. മഞ്ചേരിയിൽ നിന്ന് എടവണ്ണയിലേക്കുള്ള യാത്രാ മധ്യേ ഇവർ സഞ്ചരിച്ച ഒാംനി വാനിൽ ബസിടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















