തീയേറ്റര്‍ ഉടമയ്ക്കെതിരെയുള്ള പൊലീസിന്റെ നടപടി തികച്ചും അപലപനീയം ; സംഭവം തന്നെ അത്ഭതപ്പെടുത്തിയെന്ന് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ

എടപ്പാൾ തീയേറ്ററില്‍ പത്തുവയസുകാരി പീഡനത്തിനിടയായ സംഭവം പുറത്തുവിട്ട തീയറ്റർ ഉടമക്കെതിരെ പൊലീസ് എടുത്തത് കള്ളക്കേസാണെന്ന് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍. പൊലീസിന്റെ നടപടി തികച്ചും അപലപനീയമാണെന്നും അത് തന്നെ അത്ഭതപ്പെടുത്തിയെന്നും വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ. തീയേറ്റര്‍ ഉടമയുടെ ജാഗ്രത കാരണമാണ് വിവരം പുറത്തറിഞ്ഞതെന്നും ജോസഫൈന്‍ പറഞ്ഞു.
അതേസമയം സംഭവത്തിൽ തിയേറ്റര്‍ ഉടമ സതീഷിന് ജാമ്യം. സ്റ്റേഷന്‍ ജാമ്യത്തിലാണ് തിയേറ്റര്‍ സതീഷിനെ വിട്ടയച്ചത്. പീഡനവിവരം പൊലീസിൽ അറിയിച്ചില്ലെന്നതും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ദൃശ്യം കൈമാറിയതും സതീഷിനെതിരെയുളള കുറ്റമായി ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ 18ന് എടപ്പാളിലെ തിയേറ്ററിലാണ് കേസിനാസ്‌പദമായ സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തൃത്താല സ്വദേശി മൊയ്ദീൻ മാതാവിന്റെ ഒത്താശയിൽ പീഡിപ്പിക്കുകയായിരുന്നു. 25ന് തിയറ്റർ ഉടമകൾ വിവരം ചൈൽഡ്‌ലൈനിനെ അറിയിക്കുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. തിയേറ്ററിലെ സിസി ടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
https://www.facebook.com/Malayalivartha





















