ഭൂമിയുടെ ന്യായവില ഉയര്‍ത്താന്‍ തീരുമാനമായി, രജിസ്‌ട്രേഷന്‍ ഫീസ് ഭൂമിവിലയുടെ ഒരു ശതമാനം

ഭൂമിയുടെ ന്യായവില 50 ശതമാനം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രജിസ്‌ട്രേഷന്‍ ഫീസ് ഭൂമിവിലയുടെ ഒരു ശതമാനമായിരിക്കും. ഭൂമിയുടെ ന്യായവില 50 ശതമാനം കൂടുന്നതോടെ ഈ പുതിയ നികുതികളില്‍ നിന്നുള്ള വരുമാനം ഗണ്യമായി കൂടുമെന്നാണ് മന്ത്രിസഭ പ്രതീക്ഷിക്കുന്നത്.
രജിസ്‌ട്രേഷന്‍, സ്‌റ്റാമ്പ് നികുതി കൂട്ടിയത് കുറക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും നികുതി വര്‍ദ്ധന തുടരാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഉടന്‍ ഗവര്‍ണ്ണരുടെ അനുമതിക്ക് അയക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതികള്‍ കൂട്ടിയേ മതിയാകൂ എന്ന പൊതു അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്.
ഇതോടെ ബന്ധുക്കള്‍ തമ്മിലുള്ള ഭാഗം, ദാനം, റിലീസ്, സെറ്റില്‍മെന്റ് എന്നിവയുടെ സ്‌റ്റാമ്പ് നികുതി വര്‍ദ്ധിക്കും. 1000 രൂപ എന്ന സീലിങ് നീക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഭാഗം, റിലീസ് എന്നിവക്ക് ഒരുശതമാനവും ദാനം, സെറ്റില്‍മെന്റ് എന്നിവയ്‌ക്ക് രണ്ട് ശതമാനവും ആയിരിക്കും ഇനി മുതല്‍ സ്‌റ്റാമ്പ് ഡ്യൂട്ടി.
ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. അനധികൃതമായി സ്‌ഥാപിച്ച് ഫ്‌ളക്‌സുകള്‍ ഉടന്‍മാറ്റും. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും ചിത്രങ്ങളുള്ളവ ആദ്യം നീക്കം ചെയ്യുമെന്നും മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























