വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ ഇട്ട സംഭവം : ബാലാവകാശ കമ്മിഷന്‍ കുട്ടികളില്‍ നിന്നു മൊഴിയെടുത്തു

കുടപ്പനകുന്ന് പാതിരപ്പള്ളി ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ട സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കുട്ടികളില്‍ നിന്ന് മൊഴിയെടുത്തു. പട്ടിക്കൂട്ടില്‍ അടച്ച വിദ്യാര്‍ഥി അഭിഷേകില്‍ നിന്നും സഹോദരിയില്‍ നിന്നുമാണ് മൊഴിയെടുത്തത്. സ്‌കൂളില്‍ നിന്നു നേരിട്ട ദുരനുഭവം കുട്ടികള്‍ കമ്മീഷനോട് വിശദീകരിച്ചു.
അതിനിടെ, കേസില്‍ എന്തുകൊണ്ട് എസ്.സി, എസ്.ടി നിയമം ചുമത്തിയില്ലെന്ന് കമ്മീഷന്‍ ആരാഞ്ഞു. തുടര്‍ന്ന് കമ്മീഷന്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. അടിസ്ഥാന സൗകര്യമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനത്തെ കുറിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കും.
അതേസമയം, സ്‌കൂള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് വിദ്യാഭ്യാസ സൗകര്യം നിഷേധിക്കപ്പെട്ട 127 കുട്ടികള്‍ക്കും സമീപത്തുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ ഇതുവരെ സിബിഎസ്ഇ സിലബസില്‍ പഠിച്ച കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റുന്നതിനെ രക്ഷിതാക്കള്‍ എതിര്‍ത്തു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ജില്ലാ ഭരണകൂടം പരിശോധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























