അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാന്‍ കായലില്‍ ചാടിയ നാവികനെ കാണാതായി

വെണ്ടുരുത്തി വിക്രാന്ത് പാലത്തില്‍ നിന്ന് ചാടി യുവതിയേയും കുഞ്ഞിനേയും രക്ഷിക്കാനുള്ള ശ്രത്തിനിടയില്‍ നാവികസേന ഉദ്യോഗസ്ഥനെ കാണാതായി. നാവികനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്‌ച പകല്‍ രണ്ടുമണിയോടെയാണ് ഏഴു മാസം പ്രായമുള്ള മകളുമായാണ് യുവതി കായലിലേക്കു ചാടിയത്. അമ്മയെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും മകളെ രക്ഷിക്കാനായില്ല. ഇടപ്പള്ളി ചടയപ്പള്ളി വീട്ടില്‍ ബിനീഷിന്റെ മകള്‍ കൃഷ്‌ണപ്രിയയാണ് മരിച്ചത്. ഭാര്യ സംഗീത (35)യാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.
ഇവരെ കായലില്‍ ചാടി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാവിക സേനയിലെ സെയിലര്‍ പാലക്കാട് തൃത്താല സ്വദേശി വിഷ്‌ണു ഉണ്ണിയെ (24) കാണാതായത്. ഇദ്ദേഹത്തിനായി വെള്ളിയാഴ്‌ച മുഴുവന്‍ നടന്ന തിരച്ചില്‍ വിഫലമായിരുന്നു.
അപകട വിവരമറിഞ്ഞ് അവിടെയെത്തിയ സിഐഎസ്‌എഫിന്റെ പട്രോള്‍ ബോട്ടില്‍ വിഷ്‌ണു യുവതിയേയും കുഞ്ഞിനേയും കയറ്റി. അതിനിടെ വിഷ്‌ണു കായലില്‍ വീണ് മുങ്ങിപ്പോകുകയായിരുന്നു. ഇവിടെ ശക്തമായ അടിയൊഴുക്കുള്ള സ്ഥലമാണ്. ഇതോടെയാണ് നേവി, കോസ്റ്റ് ഗാര്‍ഡ്, തീരസംരക്ഷണ സേന, പോലീസ്, അഗ്‌നിശമന രക്ഷാസേന എന്നിവയുടെ നേതൃത്വത്തില്‍ വിഷ്‌ണുവിനായി തിരച്ചില്‍ തുടങ്ങിയത്.
സംഗീതയും കുഞ്ഞും മുമ്പ് ചെറായി ബീച്ചില്‍ കടലില്‍ ചാടിയിട്ടുള്ളതായി ഹാര്‍ബര്‍ എസ്‌ഐ സാബു പറഞ്ഞു. അന്ന് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇവര്‍ എഴുതിയ കത്ത് പോലീസിനു ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കുഞ്ഞുമായിറങ്ങിയ യുവതി മൂത്തമകനെ അടുത്ത വീട്ടില്‍ ഏല്‍പ്പിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























