പോലീസ് നോക്കിനില്‍ക്കെ ഹെല്‍മറ്റില്ലാതെ ബൈക്കോടിക്കാം, പിഴയെ പേടിക്കേണ്ട

വാഹനപരിശോധന ശക്തമായ സ്ഥലങ്ങളില്‍ പോലും പോലീസ് നോക്കിനില്‍ക്കെ ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചുപോകാം. കാരണം ഹെല്‍മറ്റ് ധരിക്കാതെ പോകു്‌നനവരെ പിടിക്കണമെങ്കില്‍ ക്യാമറ വേണമെന്നാണ് മുകളില്‍നിന്നുള്ള ഓഡര്‍.
കഴിഞ്ഞ ദിവസങ്ങളില്‍ ടൗണിലൂടെ ഹെല്‍മറ്റില്ലാതെ ട്രിപ്പിള്‍സ് അടിച്ചിട്ടും പോലീസ് വെറുതെ നോക്കിനില്‍ക്കുകയാണ് ചെയ്‌തത്. പിടിക്കണമെന്നാഗ്രഹമുണ്ടെങ്കിലും കൈയ്യില്‍ ക്യാമറയില്ലാതെ എന്ത്‌ചെയ്യാന്‍? പിറകെ പോയാലും,പിടികൂടിയാലും കേസെടുക്കണമെങ്കില്‍ പുതിയ ഉത്തരവ് പ്രകാരം വീഡിയോ ദൃശ്യം വേണം. അല്ലെങ്കില്‍ ആപ്പിലാകുന്നത് പാവം പോലീസുകാരായിരിക്കും.
സമീപകാലത്തെ ചില സംഭവവികാസങ്ങളുടെയും കൈക്കൂലി ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് ഇത്തരത്തിലോരു തീരുമാനമെടുത്തത്. എന്നാല്‍ ആ തീരുമാനം പോലീസ് ഏമ്മാന്മാരെ നിലക്ക് നിര്‍ത്താനായിരുന്നെങ്കിലും ഇപ്പോള്‍ നിലവിട്ട് പെരുമാറുന്നത് പൊതുജനമാണെന്ന് വ്യക്തം.
കഴിഞ്ഞ കുറേ ദിവസങ്ങളായി ബൈക്കപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നവരില്‍ ഭൂരിഭാഗമാളുകള്‍ക്കും പരിക്ക് ഗുരുതരമാകാന്‍ കാരണം ഹൈല്‍മറ്റ് ഇല്ലാതിരുന്നതാണ്. ക്യാമറ സംവിധാനങ്ങളുള്ള ചിലയിടങ്ങളില്‍ പരിശോധനയും മറ്റും തകൃതിയായി നടക്കുന്നുണ്ടെങ്കിലും എല്ലാ വിഭാഗക്കാര്‍ക്കും ക്യാമറകള്‍ നല്‍കാത്തതാണ് പോലീസ് നോക്കുകുത്തിയാകാന്‍ കാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























