പ്രമുഖ ഗൾഫ് പെട്രോളിയം കമ്പനി അഡ്നോക്കിലേക്കുള്ള ഇന്‍റര്‍വ്യൂ നോട്ടീസ് വാട്ട്സ് ആപ്പില്‍; വ്യാജ വാർത്തയെന്ന് അറിയാതെ കോഴിക്കോട് കടവ് റിസോർട്ടിലെത്തിയത് നൂറിലധികം പേർ

വാട്സ്ആപ്പിൽ വ്യാജ ജോലിപരസ്യം നൽകി കബളിപ്പിക്കൽ. പ്രമുഖ ഗള്‍ഫ് പെട്രോളിയം കമ്പനിയായ അഡ്നോക്കിലേക്കുള്ള ജോലി വാഗ്‌ദാനം ചെയ്താണ് ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിന് വിളിച്ചത്. ഏതാനും ആഴ്ചകളായി വാട്ട്സ് ആപ്പില്‍ പ്രചരിച്ച ഈ സന്ദേശം വിശ്വസിച്ച് കോഴിക്കോട് കടവ് റിസോര്‍ട്ടിലെത്തിയത് നൂറിലധികം ഉദ്യോഗാർത്ഥികളായിരുന്നു. എന്നാല്‍ ഇന്‍റര്‍വ്യൂവിനെക്കുറിച്ച് റിസോര്‍ട്ട് അധികൃതര്‍ക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല.
റിസോര്‍ട്ട് അധികൃതരുടെ മറുപടി കേട്ടതോടെ വാട്ട്സ് ആപ്പില്‍ പ്രചരിച്ച നോട്ടീസിലുള്ള നമ്ബറില്‍ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ടപ്പോള്‍ കൊല്ലത്തെ ഒരു ട്രാവല്‍സ് അധികൃതരാണ് ഫോണെടുത്തത്. നോട്ടീസില്‍ പറഞ്ഞ ഇന്‍റര്‍വ്യൂ പൂര്‍ത്തിയായതാണെന്നും 400 പേരെ സെലക്‌ട് ചെയ്തെന്നും ട്രാവല്‍സ് അധികൃതര്‍ അറിയിച്ചു. തീയതിയില്‍ മാറ്റം വരുത്തി ആരോ വ്യാജ നോട്ടീസ് പ്രചരിച്ചെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha


























