വാ പൊത്തിപ്പിടിച്ച് മുടിയില്‍ പിടിച്ച് തറയിലിട്ട ശേഷം മുഖത്തും കാലിലും ചവിട്ടി; ലൈറ്റ് അണയ്ക്കാന്‍ കൂട്ടാക്കാത്തതിന് 85കാരിയായ അമ്മയ്ക്ക് മകന്റെ ക്രൂരമര്‍ദ്ദനം

കൊല്ലം: ലൈറ്റ് അണയ്ക്കാന്‍ കൂട്ടാക്കാത്തതിന് 85കാരിയായ അമ്മയ്ക്ക് മകന്റെ ക്രൂരമര്‍ദ്ദനം. മുഖത്തും മൂക്കിനും പരുക്കേറ്റ കൊല്ലം കുളത്തൂപ്പുഴ സ്വദേശി റാഹേലമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മകൻ ബാബുക്കുട്ടിയെ പൊലീസ് പിടികൂടി
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുലര്‍ച്ചെ അടുക്കളയിലേക്ക് പോകാന്‍ റാഹേലമ്മ ലൈറ്റിട്ടു. ലൈറ്റണയ്ക്കാന്‍ മകന്‍ ബാബുക്കുട്ടി ആവശ്യപ്പെട്ടിട്ടും റാഹേലമ്മ അനുസരിച്ചില്ല. തുടർന്നായിരുന്നു ക്രൂര മർദ്ദനം.
മുടിയില്‍ പിടിച്ച് തറയിലിട്ട ശേഷം മുഖത്തും കാലിലും ചവിട്ടി. നിലവിളിച്ചപ്പോള്‍ വാ പൊത്തിപ്പിടിച്ചു. മര്‍ദ്ദനമേറ്റ് റാഹേലമ്മയുടെ മുഖം വീങ്ങി മുഴച്ചു. മൂക്കില്‍ നിന്നും ചോര വന്നു. മൂക്കിന്റെ പാലത്തില്‍ ഗുരുതരമായി പരുക്കേറ്റെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
റാഹേലമ്മയുടെ ബഹളം കേട്ട് നാട്ടുകാര്‍ വീട്ടിലെത്തി. ഉടന്‍ ബാബുക്കുട്ടി രക്ഷപ്പെട്ടു. നാട്ടുകാരാണ് അവശയായ അമ്മയെ പിന്നീട് ആശുപത്രിയിലെത്തിച്ചത്. പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് ബാബുക്കുട്ടിയെ പിടികൂടിയത്. നേരത്തെയും അമ്മയെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് ബാബുക്കുട്ടി സമ്മതിച്ചു.
https://www.facebook.com/Malayalivartha