ഡബ്ല്യൂ സി സി വെറും നോക്കുകുത്തി; പുകച്ചിലുകൾ അവസാനിപ്പിച്ച് ദിലീപ് തിരികെ 'അമ്മ' യിലേയ്ക്; നിർണ്ണയ തീരുമാനം കൈക്കൊണ്ട് ജനറല്‍ ബോഡി യോഗം

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി താരസംഘടനയില്‍ നിന്നും പുറത്താക്കിയ നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
പുറത്താക്കിയ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരിച്ചെടുത്തത്. ഇതോടെ പുറത്താക്കല്‍ തീരുമാനം പ്രഖ്യാപിച്ച മമ്മൂട്ടിക്കും അതിനു വേണ്ടി ശബ്ദമുയര്‍ത്തിയ യുവതാരങ്ങള്‍ക്കും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
മാധ്യമ പടയെ പുറത്ത് നിര്‍ത്തിയാണ് താരസംഘടന നിര്‍ണ്ണായക തീരുമാനം പ്രഖ്യാപിച്ചത്. സാങ്കേതികമായി പോലും പുറത്താക്കല്‍ തീരുമാനം നിലനില്‍ക്കില്ലന്നും ആരോട് ചോദിച്ചാണ് പുറത്താക്കിയതെന്നും മിക്ക താരങ്ങളും പൊട്ടിത്തെറിച്ചു. വനിതാ സിനിമാ സംഘടനക്കെതിരെയും രൂക്ഷ വിമര്‍ശനമുണ്ടായി.
നടപടി ക്രമങ്ങള്‍ പാലിച്ചല്ല ദിലീപിനെ പുറത്താക്കിയത്. അതിനാല്‍ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് അമ്മയില്‍ നിന്ന് ദിലീപ് പുറത്താക്കപ്പെട്ടത്.
നടി ഊര്‍മിള ഉണ്ണിയാണ് ആവശ്യം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത്. ദിലീപിനെ പുറത്താക്കിയത് നിയമപരമായി നിലനില്‍ക്കില്ലെന്ന് ഇതിന് മറുപടിയായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. പുറത്താക്കിയതിനെതിരേ ദിലീപ് കോടതിയില്‍ പോകാത്തത് ഭാഗ്യമെന്ന് ജോയിന്റ് സെക്രട്ടറി സിദ്ദിഖും പറഞ്ഞു.
https://www.facebook.com/Malayalivartha


























