കേരളത്തിന് ലഭിക്കുന്ന റേഷന്‍ വിഹിതം അധികം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റേഷന്‍ കരിഞ്ചന്ത നടക്കുന്നത് കേരളത്തിൽ ; മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാംകിട നാടകം കളിക്കുകയാണെന്ന് കെ.സുരേന്ദ്രന്‍

കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന റേഷന്‍ വിഹിതവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ രംഗത്ത്. സംസ്ഥാനത്തിന് കേന്ദ്രം അനുവദിക്കുന്ന റേഷന്‍ വിഹിതം അധികമാണെന്നും എന്നാല്‍ ഗുണഭോക്താക്കള്‍ക്ക് അത് മുഴുവന്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റേഷന്‍ കരിഞ്ചന്ത നടക്കുന്ന സംസ്ഥാനം കേരളമാണ്. ഭക്ഷ്യഭദ്രതാ നിയമം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഇതുവരെ കേരളം നടപ്പാക്കിയിട്ടില്ല. ഇതൊന്നും കാണാതെ രാഷ്ട്രീയ നേട്ടത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാംകിട നാടകം കളിക്കുകയാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പിണറായി വിജയന്‍ മൂന്നാംകിട രാഷ്ട്രീയം കളിക്കുകയാണ്. ആ കളിക്ക് കൂട്ടുനില്‍ക്കാന്‍ വേറെ ആളെ നോക്കണം. കേരളത്തിന് അനുവദിക്കുന്ന അരിയും ഗോതമ്ബും അധികമാണ്. ഗുണഭോക്താക്കള്‍ക്ക് അത് മുഴുവന്‍ ലഭിക്കുന്നുമില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റേഷന്‍ കരിഞ്ചന്ത നടക്കുന്ന സംസ്ഥാനം കേരളമാണ്. ഭക്ഷ്യഭദ്രതാ നിയമം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഇതുവരെ കേരളം നടപ്പാക്കിയിട്ടില്ല. റേഷന്‍ കടകളിലെ കമ്ബ്യൂട്ടര്‍വല്‍ക്കരണം പൂര്‍ണ്ണമായും പൂര്‍ത്തിയായിട്ടില്ല. താലൂക്ക് സപ്‌ളൈ ഓഫീസുകളിലെയും ഗതി ഇതു തന്നെ.
നിത്യേന എഫ്. സി. ഐ ഗോഡൗണുകളില്‍ നിന്ന് അരിയും ഗോതമ്ബും കടത്തുന്നതിന്റെ വാര്‍ത്തകള്‍ വരുന്നു. കാര്‍ഡുടമകളില്‍ മഹാഭൂരിപക്ഷവും ഗോതമ്ബ് വാങ്ങുന്നേയില്ല. ആട്ട മൈദ മില്ലുടമകള്‍ ആണ് ഇതു കടത്തുന്നത്. ഓണം, ക്രിസ്‌മസ്, റംസാന്‍ തുടങ്ങിയ ആഘോഷവേളകളില്‍ നടത്തുന്ന ചന്തകള്‍ വലിയ തട്ടിപ്പാണ്. കള്ളബില്ലുണ്ടാക്കി മറിച്ചുവില്‍ക്കുകയാണ്. ഒരു ലക്ഷത്തി നാല്‍പ്പത്ത്രണ്ടായിരം മെട്രിക് ടണ്‍ അരി കിട്ടുന്നതില്‍ വലിയൊരുഭാഗം മറിച്ചുവില്‍ക്കുകയാണ്. വിപണിയില്‍ കിട്ടുന്ന പല സോര്‍ട്ടെക്സ് അരികളും റേഷനരി പോളീഷ് ചെയ്ത് മാര്‍ക്കറ്റ് ചെയ്യുന്നതാണ്. ഇതൊന്നും കാണാതെ രാഷ്ട്രീയനേട്ടത്തിനുവേണ്ടി വിലകുറഞ്ഞ പ്രചാരണം നടത്തുന്ന പിണറായി വിജയന്റെ നാടകത്തിന് കൂട്ടുനില്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്ന് പറയുന്നത് ബാലിശമാണ്. കേന്ദ്രം അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങളുടേയും ഗുഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടേയും ഒരു മാസത്തെ കണക്ക് വെളിപ്പെടുത്താന്‍ പിണറായി വിജയന്‍ തയ്യാറാവണം..
https://www.facebook.com/Malayalivartha


























