സംസ്ഥാന ബന്ധങ്ങളുടെ അവകാശലംഘനമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്തിരിക്കുന്നത്; പിണറായി വിജയനെ പ്രധാനമന്ത്രി അവഹേളിച്ചത് ശെരിയായില്ലെന്ന് കെ.എം മാണി

പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അവഹേളിച്ചത് ശെരിയായില്ലെന്ന് കെ.എം മാണി. മുഖ്യമന്ത്രിയെ അവഗണിക്കുന്നത് കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെയും കര്‍ഷകരുടെയും പ്രശ്നങ്ങളെ സംബന്ധിച്ചും കേന്ദ്രം വെട്ടിക്കുറച്ച റേഷന്‍ സബ്സിഡി പുന:സ്ഥാപിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത്. ഭരണഘടന അനുശാസിക്കുന്ന കേന്ദ്ര, സംസ്ഥാന ബന്ധങ്ങളുടെ അവകാശലംഘനമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























