കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ യുവാവിനെയും മാതാവിനെയും കൈയേറ്റം ചെയ്‌തെന്ന കേസ് ഒത്തുതീര്‍ന്നു; . പരാതി പിന്‍വലിക്കാന്‍ ഇരുകൂട്ടരും ധാരണയിലെത്തി; തീരുമാനമായത് ആര്‍. ബാലകൃഷ്ണ പിള്ളയുടെ മധ്യസ്ഥതയില്‍ ഒന്നര മണിക്കൂറിലധികം നീണ്ട ചര്‍ച്ചയില്‍

കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ യുവാവിനെയും മാതാവിനെയും കൈയേറ്റം ചെയ്‌തെന്ന കേസ് ഒത്തുതീര്‍ന്നു. പരാതി പിന്‍വലിക്കാന്‍ ഇരുകൂട്ടരും ധാരണയിലെത്തി. പുനലൂര്‍ എന്‍എസ്.എസ് താലൂക്ക് യൂനിയന്‍ ഓഫിസില്‍ യൂനിയന്‍ പ്രസിഡന്റ് കൂടിയായ ആര്‍. ബാലകൃഷ്ണപിള്ളയുടെ മധ്യസ്ഥതയില്‍ ഒന്നര മണിക്കൂറിലധികം നീണ്ട ചര്‍ച്ചയിലാണ് തീരുമാനം. ഗണേഷ്‌കുമാറും ഒപ്പമുണ്ടായിരുന്നു. പൊലീസിലും വനിതാകമീഷനിലും നല്‍കിയ പരാതി പിന്‍വലിക്കാനാണ് ധാരണ. കോടതിനടപടി പൂര്‍ത്തിയാകുന്നതിന്റെ അടിസ്ഥാനത്തില്‍ അതിലും പരിഹാരമുണ്ടാകുമെന്നും പരാതിക്കാര്‍ അറിയിച്ചു.
മാപ്പ് പറയണമെന്ന ആവശ്യം ഗണേഷ്‌കുമാര്‍ നിരസിച്ചു. കേസിന്റെ പൂര്‍ണ ഉത്തരവാദിത്തം എറ്റെടുത്തതായും ഇരുകൂട്ടര്‍ക്കും പ്രശ്‌നമില്ലാതെ പരിഹരിക്കാമെന്നും ബാലകൃഷ്ണപിള്ള ഉറപ്പ് നല്‍കിയതായി പരാതിക്കാര്‍ പറഞ്ഞു.
കഴിഞ്ഞദിവസം മുതല്‍ ഒത്തുതീര്‍പ്പ് ശ്രമം നടന്നിരുന്നെന്നും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള തന്നെ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നെന്നും പരാതിക്കാരിയായ വീട്ടമ്മ ഷീന പറഞ്ഞു.
തന്റെ കാറിന് പോകാന്‍ സൈഡ് നല്‍കിയില്ലെന്നുപറഞ്ഞ് എം.എല്‍.എയു ഡ്രൈവറും ചേര്‍ന്ന് എതിരെ വന്ന വാഹനത്തിലെ ഡ്രൈവറെ തല്ലി പരിക്കേല്‍പ്പിക്കുകയും ഒപ്പമുണ്ടായിരുന്ന മാതാവിനെ അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള ആംഗ്യം കാണിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി.
https://www.facebook.com/Malayalivartha


























