കേളത്തില്‍ ആശങ്കപരത്തി വീണ്ടും നിപ; ജന പ്രതിനിധിയും മക്കളും മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍

കോഴിക്കോട് നിപ ബാധയെന്ന് സംശയിച്ച് തദ്ദേശ സ്വയംഭരണ ജനപ്രതിനിധിയേയും രണ്ടു മക്കളേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേഷിപിച്ചു. മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ ജനപ്രതിനിധിയെയും രണ്ടു മക്കളുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. പനിയെതുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇവരെ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിക്കുകയും ചെയ്തു.
മൂന്നുപേരും ഇപ്പോള്‍ ഐസൊലേറ്റഡ് വാര്‍ഡില്‍ ചികിത്സയിലാണ്. ഇവരുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് വിലയിരുത്തല്‍. ഇവരുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ വൈറസ് ഗവേഷണ സെന്ററിലേക്ക് അയച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഫലം ലഭിച്ചാലേ കൂടുതല്‍ പറയാനാവൂവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























