നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ ഇന്നു മുതല്‍

സംസ്ഥാനത്ത് പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷ തിങ്കളാഴ്ച മുതല്‍ സ്വീകരിക്കും. നാലുവര്‍ഷമായി പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷ സ്വീകരിച്ചിരുന്നില്ല. അതിനാല്‍ വലിയ തിരക്ക് അധികൃതര്‍ പ്രതീക്ഷിക്കുണ്ട്. ജനങ്ങളുടെ തള്ളിക്കയറ്റം കാരണം ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സജ്ജീകരണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
ജില്ലാതാലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്കാണ് പൂര്‍ണമായുള്ള ചുമതല നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ കൂട്ടമായി വന്ന് തിരക്കുണ്ടാക്കാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യണമെന്ന് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























