Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

മകളെക്കൊണ്ട് മാപ്പു പറയിച്ച് ക്രിമിനല്‍ കേസില്‍ നിന്ന് തലയൂരാന്‍ രഹസ്യ ഫോര്‍മുല... അന്വേഷണം മുന്നോട്ട് പോകും തോറും എ.ഡി.ജി.പി. സുദേഷ് കുമാറിന്റെ കൂടുതല്‍ കള്ളക്കളികള്‍ പുറത്ത്; നീക്കങ്ങള്‍ പൊളിഞ്ഞതോടെ കേസ് എങ്ങനെയും ഒതുക്കിത്തീര്‍ക്കാന്‍ അണിയറനീക്കം ശക്തമായി

25 JUNE 2018 09:12 AM IST
മലയാളി വാര്‍ത്ത

ഏറെ വിവാദമുണ്ടാക്കിയ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ എ.ഡി.ജി.പി. സുദേഷ്‌കുമാറിന്റെ മകള്‍ മര്‍ദിച്ച കേസ് വഴിത്തിരിവിലേക്ക്. എങ്ങനെയും കേസ് ഒതുക്കിത്തീര്‍ക്കാന്‍ അണിയറനീക്കം ശക്തമായി. എ.ഡി.ജി.പിയുടെ മകളെക്കൊണ്ടു മാപ്പു പറയിച്ച് ക്രിമിനല്‍ കേസില്‍നിന്നു തലയൂരാനുള്ള രഹസ്യ ഫോര്‍മുലയാണ് ഉന്നതോദ്യോഗസ്ഥതലത്തില്‍ തയാറായത്. കാര്‍ യാത്രികനെ കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. മര്‍ദിച്ച കേസ് മാപ്പില്‍ ഒതുക്കിയതിനു പിന്നാലെയാണ് ഐ.പി.എസ്. പുത്രിവിവാദവും അതേ ക്ലൈമാക്‌സിലേക്കു നീങ്ങുന്നത്. ഗണേഷ്‌കുമാറിനെ രക്ഷിക്കാന്‍ രാഷ്ട്രീയസാമുദായിക നേതൃത്വങ്ങളാണു രംഗത്തിറങ്ങിയതെങ്കില്‍ ഐ.പി.എസ്. പുത്രിയുടെ കാര്യത്തില്‍ അഞ്ചംഗ ഐ.പി.എസ്. സംഘമാണു ചരടുവലിക്കുന്നത്. 

തലസ്ഥാനത്തെ ഒരു ഐ.ജിയുടെ നേതൃത്വത്തിലാണ് ഗവാസ്‌കര്‍ക്കു മര്‍ദനമേറ്റ കേസ് മാപ്പുപറഞ്ഞ് ഒതുക്കാനുള്ള നീക്കം. ഗവാസ്‌കറെ അനുനയിപ്പിക്കാന്‍ മറ്റൊരു എ.ഡി.ജി.പിയെ ചുമതലപ്പെടുത്തിയതായും സൂചനയുണ്ട്. കേസില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിലപാടിലാണു മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും. എന്നാല്‍, ഐ.പി.എസ്. അസോസിയേഷന്‍ ഇക്കാര്യത്തില്‍ ഇടഞ്ഞുനില്‍ക്കുകയാണ്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയാറെടുക്കുന്ന ഐ.പി.എസ്. പുത്രിയുടെ ഭാവിയിലാണ് ഐ.പി.എസ്. ലോബിയുടെ ആശങ്ക. 

സംഭവ ദിവസം ഗവാസ്‌കറല്ല കാറോടിച്ചതെന്നു വരുത്തിത്തീര്‍ക്കാനുള്ള ആസൂത്രിതനീക്കവും ക്രൈംബ്രാഞ്ച് പൊളിച്ചതോടെയാണ് അറ്റകൈക്കു മാപ്പുപറഞ്ഞ് തലയൂരാനുള്ള ശ്രമം. ഡ്യൂട്ടി ബുക്കില്‍ തിരിമറി നടത്തി, മറ്റൊരു െ്രെഡവറുടെ പേര് എഴുതിച്ചേര്‍ക്കാനായിരുന്നു നീക്കം. വാഹനത്തിന്റെ ടയര്‍ കാലിലൂടെ കയറ്റിയിറക്കിയെന്നാണു സുദേഷ്‌കുമാറിന്റെ മകള്‍ ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴി. സംഭവം നടന്ന 14നു രാവിലെ എ.ഡി.ജി.പിയുടെ വീട്ടിലെ ഡ്യൂട്ടി ബുക്കില്‍ ജെയ്‌സണ്‍ എന്ന പോലീസ് ഡ്രൈവറുടെ പേരാണു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, താന്‍ ആ സമയത്തു വാഹനം ഓടിച്ചിരുന്നില്ലെന്നു ജെയ്‌സണ്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി. ഗവാസ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷമാണു താന്‍ വാഹനമെടുത്തതെന്നു ജെയ്‌സണ്‍ വെളിപ്പെടുത്തിയതോടെ ആ തന്ത്രവും പാളി.

ഗവാസ്‌കറുമായി അന്വേഷണസംഘം സംഭവം നടന്ന കനകക്കുന്നില്‍ തെളിവെടുപ്പു നടത്തി. എ.ഡി.ജി.പിയുടെ മകള്‍ക്കെതിരേ ശക്തമായ തെളിവുകള്‍ ലഭിച്ചെങ്കിലും അറസ്റ്റിന് അന്വേഷണസംഘം മടിക്കുകയാണ്. പോലീസുകാരിയെക്കൊണ്ടു പീഡനപരാതി നല്‍കിച്ച് ഗവാസ്‌കറെ കുടുക്കാനും ശ്രമം നടന്നു. സംഭവദിവസത്തെ സി.സി. ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്ന കാര്യത്തിലും അലംഭാവമുണ്ട്. മോട്ടോര്‍ വാഹനവകുപ്പും ക്രൈംബ്രാഞ്ചും സംയുക്തപരിശോധന നടത്തിയെങ്കിലും എ.ഡി.ജി.പിയുടെ മകള്‍ പറഞ്ഞപ്രകാരമുള്ള അപകടം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (28 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (45 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (52 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (1 hour ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (2 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (2 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (3 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends