അമ്മ വെള്ളമെടുക്കാന്‍ തറവാട്ടുവീട്ടിലേക്ക് പോയി, പിന്നാലെ അമ്മയെ അന്വേഷിച്ചിറങ്ങിയ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

അമ്മ വെള്ളമെടുക്കാനായി അടുത്തുള്ള തറവാട്ടു വീട്ടിലേയ്ക്ക് പോയി. കുറച്ചു സമയം കഴിഞ്ഞിട്ടും അമ്മയെ കാണാതായപ്പോള്‍ അഞ്ചുവയസ്സുകാരനും മൂന്നുവയസ്സുകാരനും കൂടി അന്വേഷിച്ചിറങ്ങി. നടന്നു പോകവേ
മൂന്നുവയസ്സുകാരന്‍ തീവണ്ടിയിടിച്ച് മരിച്ചു. അഞ്ചുവയസ്സുകാരനായ സഹോദരന് പരിക്കേറ്റു. മൊഗ്രാല്‍ ഒളച്ചാലിലെ സിദ്ദിഖ്ആയിഷ ദമ്പതിമാരുടെ മകന്‍ ബിലാലാണ് മരിച്ചത്. പരിക്കേറ്റ സഹോദരന്‍ ഇസ്മയിലിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവമുണ്ടായത്.
വീട്ടിലെ മോട്ടോര്‍ കേടായതിനാല്‍ റെയില്‍പ്പാതയ്ക്ക് തൊട്ടുമുമ്പിലുള്ള തറവാട്ടുവീട്ടിലേക്ക് വെള്ളമെടുക്കാന്‍ പോയ മാതാവിനെത്തേടിയിറങ്ങിയതായിരുന്നു കുട്ടികള്‍. മംഗളൂരുവില്‍നിന്നു വരികയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് കുട്ടികളെ ഇടിച്ചതെന്നു പറയുന്നു.
തീവണ്ടിയുടെ നിര്‍ത്താതെയുള്ള ഹോണ്‍ കേട്ടാണ് പിതാവ് മുറ്റത്തേക്കിറങ്ങിയത്. കുട്ടികളെ കാണാത്തതില്‍ പന്തികേട് തോന്നിയതിനാല്‍ റെയില്‍പ്പാളത്തിലെത്തിയപ്പോഴാണ് അപകടം മനസ്സിലായത്. മേല്‍പ്പറമ്പ് സ്വദേശികളായ ഇവര്‍ പുതിയ വാടകവീട്ടിലേക്ക് മാറിയിട്ട് രണ്ടു മാസം കഴിഞ്ഞതേയുള്ളൂ. ഷഹനാസും സാഹിദുമാണ് ബിലാലിന്റെ മറ്റു സഹോദരങ്ങള്‍.
https://www.facebook.com/Malayalivartha


























