പത്തനം തിട്ടയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പത്തനംതിട്ടയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മറിയ ജെയിംസിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കും. പത്തനംതിട്ട കൊല്ലമുള കുന്നത്ത് വീട്ടില്‍ ജസ്‌ന മറിയ ജെയിംസിനെ മാര്‍ച്ച് 22ന് കാണാതായതിനെ തുടര്‍ന്ന് പിതാവ് നിരവധി പരാതികള്‍ നല്‍കിയിട്ടും കണ്ടെത്താനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയാണ് കോടതി പരിഗണിക്കുന്നത്.
ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫിന്റെ പരാതിയില്‍ വെച്ചൂച്ചിറ പൊലിസ് കേസെടുത്തിരുന്നതായി ഹരജിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























