നല്ലവനായ ഭര്‍ത്താവിനെ ഹൈടെക്കിലൂടെ ഭാര്യ കുടുക്കി; ഭര്‍ത്താവ് ബന്ധുവായ സ്ത്രീക്കൊപ്പം ശയിക്കുന്നത് കണ്ട് ഭാര്യ ഞെട്ടിപ്പോയ്

നല്ലവനായ ഭര്‍ത്താവ് ഇത്തരക്കാരനാണെന്ന് ഭാര്യ ഒരിക്കലും ചിന്തിച്ചില്ല. കടലില്‍ പോകുമ്പോള്‍ തന്റെ ഭാര്യയായ മില്ലി ഹാന്‍സന് താന്‍ കടലില്‍ എവിടെയാണെന്ന് തത്സമയം തിരിച്ചറിയുന്നതിന് നല്‍കിയ ആപ്പാണ് ആപ്പായത്. കരയില്‍ തിരിച്ചെത്തിയിട്ടും ഈ ആപ്പ് ഡീആക്ടിവേറ്റ് ചെയ്യാതെ ഭാര്യയെ വഞ്ചിച്ച് കസിനായ യുവതിയുമായി അവിഹിതത്തിന് പോയപ്പോഴാണ് ഭര്‍ത്താവായ പ്രൈസ് പെട്ട് പോയിരിക്കുന്നത്.
ഭര്‍ത്താവ് എവിടെയാണെന്നറിയാന്‍ മില്ലി ട്രാക്കര്‍ ലോഗിന്‍ ചെയ്തപ്പോഴായിരുന്നു അയാള്‍ കസിനായി യുവതിക്കൊപ്പം ശയിക്കുന്നത് കണ്ടത്. ഏതായാലും തന്റെ ഫോണില്‍ ജിപിഎസ് ഡിവൈസ് ഘടിപ്പിച്ചതിലൂടെ പ്രൈസ് ഇത്തരത്തില്‍ സ്വയം കുഴി തോണ്ടിയിരിക്കുകയാണ്. കടലില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ ഈ ഡിവൈസ് ഡീആക്ടിവേറ്റ് ചെയ്യാന്‍ 24 കാരനായ പ്രൈസ് മറന്ന് പോയതാണ് കള്ളം പിടിക്കപ്പെടാന്‍ വഴിയൊരുക്കിയിരിക്കുന്നത്. തന്റെ കസിനായ ജെസ് ഗിഫോര്‍ഡുമായാണ് പ്രൈസ് അവിഹിത ബന്ധത്തിലേര്‍പ്പെട്ടിരുന്നത്.
തന്റെ ഭര്‍ത്താവിന്റെ അവിഹിതം ഇത്തരത്തില്‍ അപ്രതീക്ഷിതമായി പിടിക്കപ്പെട്ടതോടെ താനാകെ ഞെട്ടിപ്പോയെന്നാണ് മില്ലി പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പ്രൈസ് തന്നെ വഞ്ചിരിക്കുന്നതിനാല്‍ ഇനിയൊരു പുരുഷനെ വിശ്വസിക്കാന്‍ തനിക്കാവില്ലെന്നും മില്ലി തറപ്പിച്ച് പറയുന്നു. അമ്മയ്ക്കും സഹോദരിക്കുമൊപ്പം താന്‍ ഫാമിലി പാര്‍ട്ടിക്ക് പോകുന്നുവെന്ന് പറഞ്ഞായിരുന്നു പ്രൈസ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ ഇയാള്‍ പാര്‍ട്ടിക്കെത്തിയില്ലെന്ന് പറഞ്ഞ് അയാളുടെ അമ്മ മില്ലിയെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു അവര്‍ ട്രാക്കറിലൂടെ ഭര്‍ത്താവിനെ തിരയുകയും കാമുകിക്കൊപ്പം ശയിക്കുന്നത് കാണാനിടയാവുകയും ചെയ്തത്.
തുടര്‍ന്ന് താന്‍ പ്രൈസ് അവിഹിത ബന്ധത്തിലേര്‍പ്പെടുന്ന വീട്ടിലെത്തിയെന്നും ജനാലയിലൂടെ അവരുടെ വിക്രിയകള്‍ കണ്ട് ഞെട്ടിത്തരിച്ച് പോയെന്നും മില്ലി വെളിപ്പെടുത്തുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ലിന്‍കോളിന്‍ഷെയറിലെ ഗ്രിംസ്ബിയിലുള്ള പ്രൈസും മില്ലിയും ഒരുമിച്ചാണ് താമസിക്കുന്നത്. മൂച്വല്‍ ഫ്രണ്ട്‌സുമാരിലൂടെ പരസ്പരം അടുത്ത ഇരുവരും ഒരു പാര്‍ട്ടിക്കിടെ ആയിരുന്നു ആദ്യമായി കണ്ട് മുട്ടി ഇഷ്ടപ്പെട്ടിരുന്നത്. ഇരുവര്‍ക്കും ഒരു നിമിഷം പോലും പരസ്പരം പിരിഞ്ഞിരിക്കാന്‍ ഇഷ്ടമില്ലാത്തതിനെ തുടര്‍ന്നായിരുന്നു പരസ്പരം സാന്നിധ്യം എപ്പോഴും ഉറപ്പാക്കാന്‍ ഫോണില്‍ ട്രാക്കിങ് ഡിവൈസ് ഘടിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിലൂടെ തെളിഞ്ഞ ചിത്രങ്ങള്‍ അവരെ വേര്‍പിരിച്ചിരിക്കുകയുമാണ്.
https://www.facebook.com/Malayalivartha


























