കോട്ടയം നഗര മധ്യത്തിൽ വൈദ്യുത പോസ്റ്റില്‍ ചാരിവെച്ച നിലയിൽ മധ്യവയസ്കനെ കണ്ടെത്തിയ സംഭവം, കൊലപാതകമെന്ന് സംശയം

നഗരമധ്യത്തില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം വൈദ്യുത പോസ്റ്റില്‍ ചാരിവെച്ച നിലയിലാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നു പുലര്‍ച്ചെയാണ് തിരുനക്കര ക്ഷേത്രത്തിനു സമീപം ഭാരത് ആശുപത്രിക്കു മുന്‍പിലായി മൃതദേഹം കണ്ടെത്തിയത്. പോസ്റ്റിനോട് ചേര്‍ന്ന് ബന്ധിച്ച നിലയിലാണ് മൃതദേഹം. കൊലപാതകമാകാം എന്നാണ് പോലീസ് നല്‍കുന്ന സൂചന. കോട്ടയം വെസ്റ്റ് പോലീസ് എത്തി നടപടി സ്വീകരിച്ചുവരികയാണ്.
കോട്ടയം നഗരത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും സുരക്ഷയുള്ളതുമായ സ്ഥലമാണ് ഇത്. ഭാരത് ഹോസ്പിറ്റലിന് സമീപമാണ് സംഭവം. കടത്തിണ്ണയിൽ ഉറങ്ങുന്നയാളാണ് ഇതെന്നാണ് സംശയം. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha


























