എന്തടിസ്ഥാനത്തിലാണ് ജസ്‌നയെ ആരും തട്ടിക്കൊണ്ടുപോയില്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചത് ; ജസ്‌ന തിരോധാനത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സഹോദരൻ ജെയിസ്

ജസ്‌ന തിരോധാനത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സഹോദരൻ ജെയിസ്. എന്തടിസ്ഥാനത്തിലാണ് ജസ്‌നയെ ആരും തട്ടിക്കൊണ്ടുപോയില്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചത് എന്ന് ജെയിസ് ആരാഞ്ഞു. കേസിന്റെ അന്വേഷണം വഴിതിരിച്ചുവിടാൻ ബോധപൂർവമായ ശ്രമം നടക്കുനന്നതായി സഹോദരൻ വാദിച്ചു.
തട്ടികൊണ്ട് പോയിട്ടില്ലന്ന പോലീസിന്റെ വാദം സാധൂകരിക്കാൻ കഴിയുന്ന യാതൊരു തെളിവും നൽകാൻ പൊലീസിന് കഴിഞ്ഞിട്ടില്ല എന്നും ബന്ധുക്കളെയെല്ലാം ചോദ്യം ചെയ്തതായും ജെയിസ് പറഞ്ഞു. കുടുംബത്തിന് നേരെയുള്ള ആരോപണങ്ങൾ വേദനിപ്പിക്കുന്നവയാണ്. നാലുതവണ പോലീസ് തന്നെയും ചോദ്യം ചെയ്തിരുന്നു. അതുപോലെതന്നെ തന്റെ പിതാവിനെയും പലതവണ ചോദ്യം ചെയ്തതാണ്. ജെയിംസ് നിർമിക്കുന്ന കെട്ടിടങ്ങളിലടക്കം പോലീസ് തിരച്ചിൽ നടത്തിയിട്ടും യാതൊരു തുമ്പും കണ്ടെത്തിയില്ല. 'അമ്മ മരിച്ചതല്ലാതെ മറ്റുവിഷമങ്ങളൊന്നും തന്നെ ജെസ്നയ്ക്ക് ഇല്ലായിരുന്നു എന്ന് പറഞ്ഞ സഹോദരൻ കാണാതാകുമ്പോൾ ജസ്നയുടെ ഫോണിലേക്ക് വിളിച്ച സുഹൃത്തിനെ സംശയം ഉണ്ടെന്നും പറഞ്ഞു. ഇത്രയും അധികം തവണ ഫോണിൽ വിളിച്ച സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























