Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

അമ്മയില്‍ നിന്ന് തന്നെ പുറത്താക്കിയത് തെറ്റാണെന്ന് സംഘടനയെ കൊണ്ട് പരസ്യമായി പറയിപ്പിക്കുകയാണ് ദിലീപിന്റെ ലക്ഷ്യം, അല്ലാതെ മടങ്ങിവരവല്ല, ഒപ്പം തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് അജണ്ടയുണ്ടായിരുന്നെന്ന് വരുത്തി തീര്‍ക്കുകയും വേണം 

25 JUNE 2018 12:34 PM IST
മലയാളി വാര്‍ത്ത

അങ്ങനെ താരസംഘടനായയ അമ്മ വീണ്ടും ദിലീപിന്റെ കാല്‍ക്കീഴിലായി. ഇടവേളബാബുവിനെയും സിദ്ധിഖിനെയും പോലുള്ള ഡമ്മികളെ മുന്‍നിര്‍ത്തി ഗ്യാലറിയിലിരുന്ന് ദിലീപ് കളിനിയന്ത്രിച്ചു. ഇങ്ങിനെ പോയാല്‍ കളി കുരുതിക്കളമാകുമെന്ന് മുന്‍കൂട്ടിക്കണ്ട് മമ്മൂട്ടി യോഗത്തില്‍ പങ്കെടുത്തില്ല. അതിനും മുമ്പേ എല്ലാ ഭാരവാഹിത്വവും ഒഴിഞ്ഞു. ഇനി വെറും മെമ്പര്‍ മാത്രമായിരിക്കും. മകന്‍ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നതും മറ്റ് ചില താരങ്ങളുടെ സമ്മര്‍ദ്ദവും കാരണം കടുത്തനിലപാടുകളിലേക്ക് മമ്മൂട്ടി കടന്നില്ലെന്ന് സിനിമാവൃത്തങ്ങള്‍ മലയാളിവാര്‍ത്തയോട് പറഞ്ഞു. ഇന്നലെ പൊതുയോഗം കഴിഞ്ഞ് നിര്‍വാഹകസമിതി ചേര്‍ന്നെങ്കിലും കാര്യമായ തീരുമാനങ്ങളൊന്നും ചായ കുടിച്ച് പിരിഞ്ഞതല്ലാതെ കാര്യമായ തീരുമാനങ്ങള്‍ എടുത്തില്ല. 

വെട്ടിനിരത്തല്‍ അമ്മയിലും

കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ദിലീപിനെ സംഘനയില്‍ നിന്ന് പുറത്താക്കാന്‍ വാശിപിടിച്ച യുവതാരങ്ങളെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ദിലീപ് വെട്ടിനിരത്തി. പൃഥ്വിരാജും നിവിന്‍പോളിയും ഉള്‍പ്പെടെ അതിലുണ്ട്. അതേസമയം ദിലീപിനെതിരെ പര്യമായി വിമര്‍ശനം നടത്തുകയും പിന്നീട് തിരുത്തിപ്പറയുകയും ചെയ്ത ആസിഫ് അലിയ നിര്‍വാഹകസമിതിയില്‍ നിലനിര്‍ത്തുകയും ചെയ്തു. ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇടവേളബാബു പുതിയ പാനല്‍ അവതരിപ്പിച്ചത്. മോഹന്‍ലാല്‍ പ്രസിഡന്റാവാന്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെ മറ്റ് ഭാരവാഹികളെ ദിലീപ് ദിലീപ് ഇടപെട്ട് തീരുമാനിക്കുകയായിരുന്നു. സംഘടനയുടെ തലപ്പത്ത് എത്താനും ഏറ്റുമുട്ടലിന് താല്‍പര്യമില്ലാത്തതിനാലും യുവതാരങ്ങള്‍ മല്‍സരരംഗത്ത് ഉണ്ടായിരുന്നില്ല. തങ്ങളുടെ പ്രതിഷേധം ശക്തമായി അറിയിക്കുന്നതിന്റെ ഭാഗമായി ഭൂരിപക്ഷം അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തുമില്ല. 

ഊര്‍മിള ഉണ്ണിയുടെ ബുദ്ധി ആരുടേത്? 

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ തുടക്കംമുതല്‍ ദിലീപിനെ പിന്തുണച്ചിരുന്ന നടി ഊര്‍മിള ഉണ്ണിയും ഗണേഷ്‌കുമാറും ദിലീപിന്റെ ഓപ്പറേഷന്റെ ഭാഗമായി. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കണമെന്ന ആവശ്യം ഊര്‍മിള ഉണ്ണിയെ കൊണ്ട് ഇടവേളബാബു പറയിപ്പിക്കുകയായിരുന്നെന്നാണ് താരങ്ങളുടെ ഇടയിലെ രഹസ്യസംസാരം. പൊതുയോഗത്തില്‍ ഊര്‍മിള ഉണ്ണി ഇക്കാര്യം ഉന്നയിച്ചപ്പോള്‍ പുറത്താക്കിയ മമ്മൂട്ടിയും മോഹന്‍ലാലും വെട്ടിലായി. ഇതെല്ലാം ഇരുവരും മുന്‍കൂട്ടി കണ്ടിരുന്നതിനാല്‍ മൗനംപാലിച്ചു. ട്രഷററായി സംഘടനയിലേക്ക് ശക്തമായി ജഗദീഷ് തിരിച്ചുവന്നെങ്കിലും മോഹന്‍ലാലും ഗണേഷും ഉള്‍പ്പെടെയുളളവരുമായി അകലംപാലിച്ചു എന്നത് ശ്രദ്ധേയമായി. 

അടി തുടരും...

ഗണേഷ്‌കുമാറും ജഗദീഷും പത്തനാപുരത്ത് മത്സരിച്ചതിനെ തുടര്‍ന്ന് സംഘടനയിലുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് ജഗദീഷും മോഹന്‍ലാലും തമ്മില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തത്. ഇക്കാര്യം ജഗദീഷ് പര്യമായി പറഞ്ഞു. മോഹന്‍ലാല്‍ ചെയ്തത് ശരിയായില്ലെന്ന് സലിംകുമാര്‍ പരസ്യമായി പറയുകയും ചെയ്തു. പിന്നീട് പ്രശ്‌നം ആറിത്തണുത്തെങ്കിലും ഇതുവരെ പൂര്‍ണമായും പരിഹരിച്ചിട്ടില്ല. ജഗദീഷിനെ സിനിമകളില്‍ നിന്ന് ഒഴിവാക്കുന്ന സാഹചര്യം പോലും സംജാതമായിരുന്നു. ആ സ്ഥിതിക്ക് ജഗദീഷും മോഹന്‍ലാലും ഗണേഷ്‌കുമാറും ഒരു കമ്മിറ്റിയില്‍ ഭാരവാഹികളായിരുന്നാലുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് മമ്മൂട്ടി ഊളിയിട്ടത്. 

യുവതാരങ്ങള്‍ക്ക് സംഘടന വേണ്ട, സിനിമ മതി

യുവതാരങ്ങളുടെ സിനിമകളെ പരാജയപ്പെടുത്താന്‍ പലവിധത്തില്‍ പല പണികളും ചെയ്തിട്ടുള്ള ദിലീപ് നിയന്ത്രിക്കുന്ന സംഘടനയുമായി സഹകരിക്കാന്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നിവിന്‍പോളി, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍ തുടങ്ങി നിരവധി പേര്‍ തയ്യാറല്ല. നടിമാരുടെ കാര്യവും വ്യത്യസ്തമല്ല. മഞ്ജുവാര്യര്‍ക്കൊപ്പം ഒരു വലിയ താരനിര തന്നെയുണ്ട്. വിമന്‍ ഇന്‍ കളക്ടീവ് ഭാരവാഹികളാരും ഇന്നലത്തെ പൊതുയോഗത്തില്‍ പങ്കെടുത്തില്ല എന്നത് ശ്രദ്ധേയമാണ്. ഇവരാരും പുതിയ സംഘടന രൂപീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. പകരം നിസഹകരണമാണ് ലക്ഷ്യമിടുന്നത്.

ദിലീപ് മടങ്ങിവരില്ല

ദിലീപിനെ മടക്കിക്കൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ടെങ്കിലും അതൊരു നമ്പര്‍ മാത്രമാണെന്നാണ് അറിയുന്നത്. വിശദീകരണം പോലും ചോദിക്കാതെ ദിലീപിനെ പുറത്താക്കി എന്ന ന്യായം പറഞ്ഞാണ് തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ ദിലീപിന്റെ അഭിപ്രായം ചോദിക്കുമെന്നാണ് മറ്റൊരു വാദം. എന്നാല്‍ താന്‍ കൂടി ശക്തമാക്കിയ സംഘടന നോട്ടീസ് പോലും നല്‍കാതെ തന്നെ പുറത്താക്കിയതിനാല്‍ ഇനി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന വാദമായിരിക്കും ദിലീപ് മുന്നോട്ട് വയ്ക്കുക. അങ്ങനെ പുറത്താക്കല്‍ നടപടി ശരിയായില്ലെന്നും അത് ചിലരുടെ അജണ്ടയായിരുന്നെന്നും വരുത്തിത്തീര്‍ക്കാനാണ് ശ്രമം. എന്നിട്ട് കാര്യങ്ങള്‍ പിന്‍സീറ്റിലിരുന്ന് നിയന്ത്രിക്കും. ഇതെല്ലാം അറിയാവുന്ന ഒരു മുതിര്‍ന്ന നടന്‍ ഇന്നലത്തെ യോഗം കഴിഞ്ഞ് പറഞ്ഞ കമന്റ് ഇതാണ് - കളളനെ നമ്പിയാലും കുള്ളനെ നമ്പരുതെന്ന് പണ്ടാരാണ്ട് പറഞ്ഞത് ചുമ്മാതല്ല!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (28 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (45 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (52 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (1 hour ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (2 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (2 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (3 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends