Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അതിർത്തി കടന്നെത്തുന്ന മയക്കുമരുന്നുകലെ തടയാൻ കർമ്മപദ്ധതികൾ: ഇടുക്കി ജില്ലയിലേക്ക് സംസ്ഥാനത്തിന്റെ അതിർത്തി കടന്നെത്തുന്ന മയക്കുമരുന്നുകളുടെ ലഭ്യത തടയുന്നതിന് കർശനമായ നടപടികൾ ആരംഭിച്ചു

27 JUNE 2018 10:30 AM IST
മലയാളി വാര്‍ത്ത

ജില്ലയിൽ വ്യാപകമായിട്ടുള്ള വിവിധതരം ലഹരിപദാർത്ഥങ്ങളുടെ ഉൽപാദനവും വിപണനവും ഉപയോഗവും നിർമ്മാർജ്ജനം ചെയ്യുന്നതിന് വിവിധ കർമ്മ പദ്ധതികൾക്ക് ആരംഭം കുറിച്ചതായി സംസ്ഥാന എക്‌സൈസ് ഇടുക്കി ഡപ്യൂട്ടി കമ്മീഷണറുടെ ചുമതല വഹിക്കുന്ന അസി. കമ്മീഷണർ ജി. പ്രതീപ്. അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി മീഡിയാ വെൽഫെയർ സൊസൈറ്റി നടത്തുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം അടിമായിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ലഹരി നിർമ്മാർജനത്തിന്റെ ഭാഗമായി സമാന ചിന്താഗതിയുള്ള ഇതര വകുപ്പുകളെയും സംഘടനകളെയും സഹകരിപ്പിച്ചു കൊണ്ട് വിപുലമായ ക്യാമ്പയിൽ പദ്ധതികൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. കൂടാതെ ജില്ലയിലെ വിവിധ എക്‌സൈസ് ഓഫീസുകളിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് അന്വേഷണം ത്വരിതപ്പെടുത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ചുറ്റിപറ്റിയുള്ള ലഹരിപദാർത്ഥങ്ങളുടെ കൈമാറ്റങ്ങൾക്ക് കർശനമായി തടയിടും. ജില്ലയിലേക്ക് സംസ്ഥാനത്തിന്റെ അതിർത്തി കടന്നെത്തുന്ന മയക്കുമരുന്നുകളുടെ ലഭ്യത തടയുന്നതിനും കർശനമായ നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

ഈസ്റ്റേൺ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്‌കൂൾ പ്രിൻസിപ്പൽ മിഷേൽ ലബ്രോയി അധ്യക്ഷത വഹിച്ചു. ഇടുക്കി മീഡിയാ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ബിജു ലോട്ടസ്, എക്‌സൈസ് നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി. ജീസൺ, സൊസൈറ്റി ജനറൽ സെക്രട്ടറി പി.എ. അബ്ദുൾ സത്താർ, ട്രഷറാർ ജോസ് ആര്യ, വൈസ് പ്രസിഡന്റ് എം.റ്റി. ഷാജി, സെക്രട്ടറി ഷാനവാസ് കാരിമറ്റം, സ്‌കൂൾ വൈസ് പ്രിൻസിപ്പാൾ ആർ. ശാലിനി, വിദ്യാർത്ഥി പ്രതിനിധി ദിൽന ഫെർവിൻ നാനാക്ക് എന്നിവർ പ്രസംഗിച്ചു. വിമുക്തി പദ്ധതി നോഡൽ ഓഫീസർ പി.എച്ച്. ഉമ്മർ ക്ലാസുകൾ നയിച്ചു. ഡോക്യുമെന്ററികളുടെ പ്രദർശനങ്ങൾ, ലഹരിവിരുദ്ധ ക്ലബ്ബ് അംഗങ്ങളുടെ ഫഌഷ്‌മോബ് എന്നിവയും നടന്നു. ലഹരിവിരുദ്ധദിന പ്രതിജ്ഞ ലഹരി വിരുദ്ധ ക്ലബ്ബ് കോ-ഓർഡിനേറ്റർ ടി.എ. അഖിൽകുമാർ ചൊല്ലിക്കൊടുത്തു. ഡോക്യുമെന്ററി പ്രദർശനത്തിൽ നിന്നും നടത്തിയ ക്വാസ് മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ബോധവൽക്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (27 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (32 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (43 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

Malayali Vartha Recommends