ശശി തരൂര്‍ എംപിയുടെ 'ഹിന്ദു പാക്കിസ്ഥാന്‍' പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

ഇന്ത്യയെ ഒരു വിധത്തിലും പാക്കിസ്ഥാനുമായി താരതമ്യം ചെയ്യാനാകില്ലെന്നും. ചില എംപിമാര്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് രാജ്യത്തെക്കുറിച്ച് പറയുകയാണെന്നും. ഹിന്ദു പാക്കിസ്ഥാന്‍, ഹിന്ദു താലിബാനിസം തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒരിക്കലും പാടില്ലാത്തതാണെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് പറഞ്ഞത്. കേരളത്തില്‍ അധ്യാപകനെ കൊലപ്പെടുത്തിയത് താലിബാനിസമല്ലേയെന്നും രാജ്‌നാഥ്‌സിങ് ചോദിച്ചു. 1984 ലെ സിഖ് വിരുദ്ധകലാപം ഏറ്റവും വലിയ ആള്‍ക്കൂട്ടക്കൊലപാതകമാണെന്നും ലോക്‌സഭയില്‍ രാജ്‌നാഥ് സിങ് രാഹുല്‍ ഗാന്ധിക്ക് മറുപടിയായി പറഞ്ഞു.
ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചാല്‍ അവര്‍ ഭരണഘടന പൊളിച്ചെഴുതുമെന്നും ഇന്ത്യയെ 'ഹിന്ദു പാക്കിസ്ഥാന്‍' ആക്കി മാറ്റുമെന്നുമുള്ള ശശി തരൂര്‍ എംപിയുടെ പരാമാര്‍ശത്തിനു മറുപടിയായിരുന്നു രാജ്‌നാഥ് സിങ്ങിന്റേത്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഇന്നത്തെപ്പോലെ നിലനില്‍ക്കുന്നതിനാവശ്യമായ ഘടകങ്ങളിലെല്ലാം മാറ്റം വരുത്തും. അങ്ങനെയെഴുതുന്ന ഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളില്‍ അധിഷ്ഠിതമായിരിക്കും. ന്യൂനപക്ഷങ്ങള്‍ക്കു കല്‍പ്പിക്കപ്പെടുന്ന സമത്വം എടുത്തുകളയും. മഹാത്മാഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലും മൗലാന ആസാദും വിഭാവനം ചെയ്ത ഇന്ത്യയാകില്ല അതെന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha

























