വീണ്ടും ദുരഭിമാനക്കൊല....അന്യജാതിക്കാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച മകള്‍ക്ക് അച്ഛന്‍ നല്‍കിയ ശിക്ഷ

ദുരഭിമാനക്കൊല തുടര്‍കഥയാകുകയാണ്. വളര്‍ത്തി വലുതാക്കിയ മക്കള്‍ സ്വന്തം ഇഷ്ടപ്രകാരം ഭാവിജീവിതം ജീവിക്കാന്‍ തയ്യാറാകുമ്പോള്‍ അതിന് അനുവദിക്കില്ലെന്നമട്ടില്‍ മക്കളുടെ ജീവന്‍ നഷ്ടമായാലും തങ്ങളുടെ വാശി ജയിക്കണമെന്ന് ഒരു കൂട്ടര്‍. അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച മകള്‍ക്ക് പിതാവ് വിധിച്ച ശിക്ഷ മരണമായിരുന്നു. മകളെ ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു പിതാവ്. വീട് വിട്ടിറങ്ങിയ മകളെ പിന്നിലൂടെ ചെന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഭോപ്പാലില്‍ നിന്നും 250 കിലോ മീറ്റര്‍ അകലെയുള്ള ഖണ്ഡ്വ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ലക്ഷ്മി ബായ് എന്ന യുവതിയാണ് കൊല ചെയ്യപ്പെട്ടത്. ലക്ഷ്മിയുടെ പിതാവ് സുന്ദര്‍ലാല്‍ യാദവാണ് കൊലക്ക് പിന്നില്‍. ലക്ഷ്മിയുടെ സഹോദരന്‍ രാജേന്ദ്ര യാദവും കൊലയില്‍ പങ്കാളിയാണ്. സുന്ദര്‍ലാലിനെയും രാജേന്ദ്രയെയും പോലീസ് അറസ്റ്റ് ചെയ്തു.
അന്യ ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിക്കുന്നതില്‍ നിന്നും ലക്ഷ്മിയെ വീട്ടുകാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ലക്ഷ്മി ഇതിന് തയ്യാറായില്ല. തുടര്‍ന്ന് യുവാവിനൊപ്പം ജീവിക്കാന്‍ വീട് വിട്ടിറങ്ങിയ ലക്ഷ്മിയെ വിളിച്ച് നിര്‍ന്നി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ലക്ഷ്മിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























