അവിശ്വാസവുമായി വരുന്നവര്‍ക്ക് ഒപ്പമുള്ളവരില്‍ വിശ്വാസമുണ്ടാവണം ; 2024ലെങ്കിലും കോണ്‍ഗ്രസിന് അവിശ്വാസപ്രമേയം കൊണ്ടുവരാനാകട്ടെ ; കേന്ദ്രത്തിൽ ബി ജെ പി ഭരണം തുടരുമെന്ന് പ്രധാനമന്ത്രി മോദി

അവിശ്വാസപ്രമേയത്തിനും ചർച്ചകൾക്കും മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസപ്രമേയം തള്ളിക്കളയണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചത്. വികസനവിരുദ്ധരെ തിരിച്ചറിയാനുള്ള അവസരമാണ് ഈ അവിശ്വാസപ്രമേയം തനിക്ക് നൽകിയത്. 2024ലെങ്കിലും കോണ്‍ഗ്രസിന് അവിശ്വാസപ്രമേയം കൊണ്ടുവരാനാകട്ടെ എന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റേത് നിഷേധാത്മകരാഷ്ട്രീയമാണെന്നും തന്നെ അധികാരത്തിൽ നിന്നും മാറ്റമെന്നുള്ളത് ചിലരുടെ ധാർഷ്ട്യം മാത്രമാണെന്നും പ്രധാനമന്ത്രി. ജനമാണ് പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത്. 2019ൽ പ്രധാനമന്ത്രിയാകാൻ ചിലർ കുപ്പായം തയ്ച്ചുവെച്ചിട്ടുണ്ടെന്ന് രാഹുൽ ഗാന്ധിക്ക് നേരെ ഒളിയമ്പ്എയ്തത്തോടെ പ്രതിപക്ഷം ബഹളം തുടങ്ങി.
രാഹുലിന്റെ കണ്ണിൽ നോക്കാൻ എനിക്ക് കഴിവില്ല. കാരണം ഞാൻ രാഹുലിനേക്കാൾ താഴ്ന്നവനാണ്. നിങ്ങളുടെ കണ്ണിൽ നോക്കാൻ എനിക്ക് ശക്തിയുണ്ട് ചിലരുടെ കണ്ണുകൊണ്ടുള്ള കളി കണ്ടു, എന്ന് രാഹുലിന്റെ കണ്ണിറുക്കലിനെയും മോദി പരിഹസിച്ചു. ബിജെപി ഭരണം തുടരുമെന്ന് മോദി മറുപടിയായി പറഞ്ഞു.
രാഹുലിനെതിരെയുള്ള ഒളിയമ്പുകൾ ഒരുക്കിവച്ചായിരുന്നു മോദിയുടെ പ്രസംഗം. ജനങ്ങളാണ് പ്രധാനമന്ത്രിയെ തീരുമാനിച്ചത്. അവർ തീരുമാനിക്കും എപ്പോൾ മാറണമെന്ന്. ഒരു വാഗ്‌വാദത്തിന് കൃത്യമായ തയാറെടുപ്പുകളില്ലാതെ നിങ്ങളെന്തിനാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. അത് തള്ളികളയേണ്ടതാണ്. സർക്കാരിനെ താഴെയിറക്കാൻ എന്തിനാണിത്ര തിടുക്കം. ഇവിടെ ആകാശം ഇടിഞ്ഞുവീണോ? അതോ ഭൂകമ്പമുണ്ടായോ? നാലുവർഷം ചെയ്ത വികസനത്തിന്റെ പേരിലാണ് സഭയിൽ നിൽക്കുന്നത്- മോദി മറുപടി പ്രസംഗത്തിൽ പരിഹാസരൂപത്തിൽ പറഞ്ഞു.
https://www.facebook.com/Malayalivartha

























