നരേന്ദ്ര മോദിയെ കെട്ടിപിടിക്കുന്ന രാഹുൽ ഗാന്ധിക്ക് അരവിന്ദ് കെജരിവാളിനെ വിളിച്ച് പിന്തുണ അഭ്യർത്ഥിക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല ; രാജ്യസഭാ ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ആം ആദ്മി

ഇന്ന് നടക്കുന്ന രാജ്യസഭാ ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങി ആം ആദ്മി പാർട്ടി. പാർട്ടിയുടെ രാജ്യസഭാ നേതാവ് സഞ്ജയ് സിംഗ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആണ് ഇ കാര്യം അറിയിച്ചത്. ആം ആദ്മി പാർട്ടിയുടെ ഏക ആവശ്യം പോലും അംഗീകരിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകാത്ത കാരണം കൊണ്ടാണ് തങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതെന്ന് സിംഗ് അറിയിച്ചു.
ജെ.ഡി.യു സ്ഥാനാർത്ഥിയായ ഹരിവംശ് നാരായണൻ സിംഗ് ബി.ജെ.പി സഖ്യത്തിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി ആയതുകൊണ്ടാണ് അദ്ദേഹത്തെ പിന്തുണയ്ക്കാത്തതെന്നും നരേന്ദ്ര മോദിയെ കെട്ടിപിടിക്കുന്ന രാഹുൽ ഗാന്ധിക്ക് അരവിന്ദ് കെജരിവാളിനെ വിളിച്ച് പിന്തുണ അഭ്യർത്ഥിക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൂന്ന് എംപിമാരാണ് ആം ആദ്മി പാർട്ടിക്ക് രാജ്യസഭയിൽ ഉള്ളത്.
https://www.facebook.com/Malayalivartha

























