ദമ്പതികളെ മര്‍ദിച്ച് പണവും മൊബൈല്‍ഫോണുകളും കവര്‍ന്നെടുക്കുക്കാന്‍ വന്ന സംഘം ഭര്‍ത്താവ് അവശനെന്നുകണ്ട് ഭാര്യയെ ഭര്‍ത്താവിന്റെ മുന്നിലിട്ട് പീഡിപ്പിച്ചു കടന്നു; സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി

ഭര്‍ത്താവിന്റെ മുന്നിലിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യുകയും പണവും മൊബൈല്‍ഫോണുകളും കവര്‍ന്നെടുക്കുകയും ചെയ്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വഡോദര മഞ്ജല്‍പൂര്‍ സ്വദേശികളായ ജയദീപ് പട്ടേല്‍, സത്യം പാണ്ഡെ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയായ അജയ് പട്ടേലിനായി തിരച്ചില്‍ തുടരുകയാണ്.
വഡോദര സ്വദേശികളായ ദമ്പതികളെ കഴിഞ്ഞദിവസമാണ് മൂന്നംഗ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. വാദ്‌സാര്‍ ബ്രിഡ്ജില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ മക്കാര്‍പുര പച്ചക്കറി മാര്‍ക്കറ്റിന് സമീപത്തുവച്ചായിരുന്നു സംഭവം. ദമ്പതികളെ തടഞ്ഞുനിര്‍ത്തിയ യുവാക്കള്‍ 26കാരനായ ഭര്‍ത്താവിനെ അതിക്രൂരമായി മര്‍ദിച്ചു. ദമ്പതികളുടെ കൈവശമുണ്ടായിരുന്ന പണവും മൊബൈല്‍ഫോണുകളും ആഭരണങ്ങളും കവര്‍ന്നു.
ഭര്‍ത്താവ് അവശ നായെന്നു കണ്ട് അവര്‍ ഇരുവരെയും വിജനമായ സ്ഥലത്തേക്ക് വലിച്ചഴച്ച് കൊണ്ടുപോയി. ഇവിടെവച്ചാണ് മൂന്നുപേരും ചേര്‍ന്ന് 26കാരനായ ഭര്‍ത്താവിന്റെ മുന്നില്‍ലിട്ട് ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
സംഭവത്തില്‍ പരാതി ലഭിച്ച ഉടന്‍തന്നെ മഞ്ജല്‍പൂര്‍ പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് മൂന്നുപ്രതികളെയും കണ്ടെത്തിയെങ്കിലും, രണ്ടുപേരെ മാത്രമാണ് പിടികൂടാനായത്. പോലീസിനെ കണ്ടപ്പോള്‍ മൂന്നാംപ്രതി ഓടിരക്ഷപ്പെട്ടെന്നും, ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും മഞ്ജല്‍പൂര്‍ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























