Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...


പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ആ​ൻ​ജി​യോ​ഗ്രാ​മി​ന് ​വി​ധേ​യ​നാ​ക്കും; തു​ട​ർ​ചി​കി​ത്സ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കും...


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..


സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...


കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..

സി.ബി.എസ്.ഇ റാങ്ക് നേടിയ 19കാരിയെ കൂട്ടബലാത്സംഗം ചെയ്തവരില്‍ സൈനികനും; പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു

16 SEPTEMBER 2018 10:33 AM IST
മലയാളി വാര്‍ത്ത

സിബിഎസ്‌സി പരീക്ഷയില്‍ ഒന്നാമതെത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തവരില്‍ ഒരാള്‍ സൈനികനാണെന്ന് പൊലീസ്. രാജസ്ഥാനില്‍ ജോലി ചെയ്യുന്ന പങ്കജ് എന്ന സൈനികനാണ് മുഖ്യപ്രതിയെന്നും സംഘത്തിലെ മറ്റ് രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

പ്രതികളെ കണ്ടെത്താന്‍ വനിതാ എസ്പിയുടെ കീഴില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. നൂഹ് പൊലീസ് സൂപ്രണ്ട് നസ്‌നീന്‍ ഭാസിന്റെ നേത്വത്തിലാണ് പ്രത്യേകസംഘത്തെ നിയോഗിച്ചിരിക്കുന്നത്. ആശുപ്രത്രിയിലെത്തിയ നസ്‌നീന്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെല്ലാം ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതികളുടെ ഫോണ്‍ നമ്പര്‍ ലഭ്യമായിട്ടു പോലും അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ പരാജയമെന്ന് ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ വിമര്‍ശിച്ചു. കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ ദേശീയ വനിതാ കമീഷന്‍ ഹരിയാന ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. സിബിഎസ്‌സി പരീക്ഷയില്‍ ഒന്നാമതെത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

19 കാരിയായ കോളേജ്  വിദ്യാര്‍ത്ഥിനിയെ ഹരിയാനായിലെ മഹേന്ദ്രഹര്‍ ജില്ലയില്‍ നിന്ന് വ്യാഴാഴ്ചയാണ് തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്തത്. ഗുരുഗ്രാമില്‍നിന്ന് 116 കിലോമീറ്റര്‍ അകലെ ഒരു ബസ് സ്റ്റാന്റിന് സമീപം പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി ഐസിയുവില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. കോച്ചിംഗ് സെന്ററിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്.

റെവാഡി ജില്ലയിലെ കോസ്ലി സ്വദേശിനിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. റെയില്‍വേ ബോര്‍ഡ് പരീക്ഷയ്ക്കായുള്ള പരിശീലനം കഴിഞ്ഞ് മടങ്ങവേ കാറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സമീപ ജില്ലയായ മഹേന്ദ്രഗഡില്‍ എത്തിച്ച ശേഷം ബലാത്സംഗത്തിനിരയാക്കി. മയക്ക് മരുന്ന് കലര്‍ത്തിയ വെള്ളം നല്‍കി മയക്കിയ ശേഷമായിരുന്നു പീഡനം. തുടര്‍ന്ന് ഒരു ബസ് സ്റ്റോപ്പില്‍ ഇറക്കിവിട്ടു. സംഘത്തില്‍ നാല് പേരുണ്ടായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പങ്കജ്, മനീഷ്, നിഷു എന്നീ പ്രതികളെ നേരത്തെ തിരിച്ചറിഞ്ഞു. ഇവരെല്ലാം പെണ്‍കുട്ടിയുടെ ഗ്രാമത്തിലുള്ളവരാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലൂചിസ്ഥാനില്‍ 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ  (29 minutes ago)

ഗോവയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തിയ യുവാവിന് 3 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും  (40 minutes ago)

സിപിഎമ്മിനെതിരെ സംസാരിച്ച് കൃത്രിമക്കാലുകള്‍ ഊരിയെടുത്ത് രാജ്യസഭയിലെ ഡെസ്‌കില്‍ വച്ച് സദാനന്ദന്‍  (45 minutes ago)

സി.ജെ.റോയുടെ ഡയറിയിലെ കുറിപ്പില്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ  (51 minutes ago)

അപകടാവസ്ഥയിലായ പാലം പെയിന്റ് അടിച്ച് നേരെയാക്കി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍  (1 hour ago)

പൃഥ്വിരാജ് തന്ന സമ്മാനമെന്ന് തന്നെ വിസ്മയിപ്പിച്ചതെന്ന് സിദ്ധു പനയ്ക്കല്‍  (1 hour ago)

നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി  (1 hour ago)

25 കാരിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 23 കിലോ ഗ്രാം ഭാരമുള്ള മുഴ  (1 hour ago)

ആലപ്പുഴയില്‍ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലില്‍ ചാടി ജീവനൊടുക്കി  (1 hour ago)

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ പുതിയ ചിത്രം  (2 hours ago)

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ധാരണയിലായി  (2 hours ago)

സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവര്‍ അല്ല കോണ്‍ഗ്രസുകാര്‍; വിശദീകരണവുമായി ഷിയാസ്  (2 hours ago)

ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ കേസ്; പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷയും രണ്ടുലക്ഷം രൂപ പിഴയും  (3 hours ago)

സംസ്ഥാനത്ത് ഉച്ചയ്ക്ക് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു  (4 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു  (4 hours ago)

Malayali Vartha Recommends